സ്വര്‍ണ ബോണ്ട്: മൂന്നാംഘട്ടം ചൊവ്വാഴ്ച മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച സ്വര്‍ണ ബോണ്ട് പദ്ധതിയുടെ മൂന്നാംഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാവും. മാര്‍ച്ച് 14വരെ ബോണ്ടുകള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 29ന് ബോണ്ട് അനുവദിക്കുമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബാങ്കുകള്‍, സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍ എന്നിവ വഴിയാണ് അപേക്ഷിക്കാനാവുക. അഞ്ച്, 10, 50, 100 ഗ്രാം തൂക്കത്തിന് തുല്യമായ ബോണ്ടുകളാണ് ലഭിക്കുക. അഞ്ച്-ഏഴ് വര്‍ഷമാണ് കാലാവധി. നിക്ഷേപസമയത്തെ വില അടിസ്ഥാനമാക്കിയാവും പലിശ നിശ്ചയിക്കുക. മുമ്പ് രണ്ട് ഘട്ടങ്ങളിലായി 1050 കോടി സര്‍ക്കാര്‍ സ്വര്‍ണ ബോണ്ടുകളിലൂടെ സമാഹരിച്ചിരുന്നു. നവംബറിലെ ആദ്യഘട്ടത്തില്‍ 915.95 കിലോക്കും ജനുവരിയിലെ രണ്ടാംഘട്ടത്തില്‍ 3071 കിലോക്കും തുല്യമായ  സ്വര്‍ണ ബോണ്ടിനാണ് ആവശ്യക്കാരത്തെിയത്. ബോണ്ട് പണമാക്കുമ്പോള്‍ മൂലധന നേട്ടത്തിനുള്ള നികുതി ഒഴിവാക്കാന്‍ 2016-17 ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. സ്വര്‍ണത്തിന്‍െറ ഇറക്കുമതി കുറക്കാന്‍ ലക്ഷ്യമിട്ടാണ് സ്വര്‍ണത്തിന് തുല്യമായ ബോണ്ടുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.