ഇനി പോര്‍ട്ടബിലിറ്റി ഡി.ടി.എച്ചിലേക്കും

മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ സൗകര്യമൊരുക്കിയ പോര്‍ട്ടബിലിറ്റി ഇനി കേബ്ള്‍, ഡി.ടി.എച്ച് മേഖലയിലേക്കും. എതാനു മാസത്തിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. നിലവില്‍ തങ്ങളുടെ സെറ്റ്ടോപ്പ് ബോക്സിനൊപ്പമാണ് ഡി.ടി.എച്ച് സേവനദാതാക്കള്‍ തങ്ങളുടെ സോവനം നല്‍കുന്നത്. 1500-2000 രൂപയാണ് സെറ്റടോപ് ബോക്സിന് ഈടാക്കുന്നത്. എന്നാല്‍, സേവനം ഇഷ്ടപ്പെടാതെ മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ വീണ്ടും അവരുടെ സെറ്റ്ടോപ് ബോക്സും വാങ്ങേണ്ടിവരും. ആദ്യം മുടക്കുന്ന തുക പാഴാവുകയും ചെയ്യും. ഈ അവസ്ഥക്ക് പരിഹാരം കാണാനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശ്രമം. അന്തിമ മാര്‍ഗര്‍നിര്‍ദ്ദേശം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന്‍െറ പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. സെറ്റ് ടോപ്പ് ബോക്സ് എല്ലാ കമ്പനികള്‍ക്കും ഒരേപോലെ ഉപയോഗിക്കുന്നതിന് ആവശ്യമായ സാങ്കേതികത ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. ഇതിന് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈലുകളില്‍ സിം കാര്‍ഡ് മാറി പഴയ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ സേവനദാതാവിനെ സ്വീകരിക്കുന്നതുപോലെ സ്മാര്‍ട്ട്കാര്‍ഡ് മാത്രം മാറുന്നതാണ് പരിഗണിക്കുന്നത്. ഇത് കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിക്കുന്നനതിനും അതുവഴി മെച്ചപ്പെട്ട സേവനത്തിനും കുറഞ്ഞ നിരക്കുകള്‍ക്കും വഴിയൊരുക്കുമെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.