ചെറുകിട നിക്ഷേപപദ്ധതികളുടെ പലിശനിരക്കുകള്‍ ഏപ്രില്‍ മുതല്‍ കുറക്കും

ന്യൂഡല്‍ഹി: പബ്ളിക് പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍, നാഷനല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ചെറുകിട നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് ഏപ്രില്‍ മുതല്‍ കുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള നിക്ഷേപങ്ങളിലെ പലിശനിരക്കില്‍ മാറ്റംവരുത്തില്ളെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. തീരുമാനങ്ങള്‍ എടുത്തതായും വിജ്ഞാപനം ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നിരക്കുകള്‍ വാര്‍ഷിക അടിസ്ഥാനത്തിലാണ് പരിഷ്കരിക്കുന്നത്. ഇത് പാദവാര്‍ഷികാടിസ്ഥാനത്തിലാക്കിയേക്കും. ചെറുകിട നിക്ഷേപപദ്ധതികളുടെ പലിശനിരക്ക് കുറക്കാനുള്ള തീരുമാനം ബാങ്ക് നിക്ഷേപങ്ങളെയും ബാധിച്ചേക്കും. ചെറുകിട നിക്ഷേപങ്ങളുടെ പലിശകള്‍ ബാങ്ക് നിക്ഷേപ പലിശയേക്കാള്‍ കൂടുതലായതിനാല്‍ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറക്കാനാകുന്നില്ളെന്ന് ബാങ്കുകള്‍ സര്‍ക്കാറിനോട് പരാതിപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.