ഡിസംബര്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 7.3 ശതമാനം

ന്യൂഡല്‍ഹി: മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ (ജി.ഡി.പി) അടിസ്ഥാനത്തിലുള്ള രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച ഡിസംബര്‍ പാദത്തില്‍ 7.3 ശതമാനത്തിലത്തെി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.6 ശതമാനമായിരുന്നു. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനത്തിലത്തെുമെന്നാണ് സര്‍ക്കാറിന്‍െറ പുതിയ പ്രതീക്ഷ. നേരത്തെ പ്രതീക്ഷിച്ചിരുന്നത് 7.2 ശതമാനം വളര്‍ച്ചയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.2 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. ഫെബ്രുവരി 29ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പരിഷ്കരിച്ച മൊത്ത ആഭ്യന്തരോല്‍പാദന കണക്കുകള്‍ സര്‍ക്കാറിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. 
ഒന്നാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ച 7.1 ശതമാനമെന്ന് കണക്കാക്കിയിരുന്നത് 7.6 ശതമാനമായും രണ്ടാം പാദത്തില്‍ 7.4 ശതമാനമെന്ന് കണക്കാക്കിയിരുന്നത് 7.7 ശതമാനമായുമാണ് പരിഷ്കരിച്ചിരിക്കുന്നത്. ഉല്‍പാദന മേഖലയിലെ ഇരട്ട അക്കത്തിലുള്ള വളര്‍ച്ചയാണ് ഡിസംബര്‍ പാദത്തിന് വളര്‍ച്ചക്കുതിപ്പിന് കാരണം. അതേസമയം, കാര്‍ഷികോല്‍പാദനത്തില്‍ ഒരു ശതമാനം കുറവുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, വളര്‍ച്ച കണക്കാക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച പുതിയ രീതി കൃത്യമല്ലാത്ത കണക്കുകളാണ് കാണിക്കുന്നതെന്നും വാഹന വില്‍പന, ഊര്‍ജ ആവശ്യകത, മൂലധന ഉല്‍പന്നങ്ങളുടെ ഇറക്കുമതി തുടങ്ങിയ കണക്കുകളുമായി ഇത് ഒത്തുപോകുന്നില്ളെന്നും ഒരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.