റിസര്‍വ് ബാങ്ക് പണനയ അവലോകനം ചൊവ്വാഴ്ച

മുംബൈ: റിസര്‍വ് ബാങ്കിന്‍െറ ഈ വര്‍ഷത്തെ ആദ്യ ദൈ്വമാസ പണനയ അവലോകനം ചൊവ്വാഴ്ച നടക്കും. കേന്ദ്ര ബജറ്റിന് മുന്നോടിയായ നയ അവലോകനത്തില്‍ സമ്പദ്വ്യവസ്ഥക്ക് വളര്‍ച്ചക്ക് വഴിയൊരുക്കുന്ന വിധത്തില്‍ മുഖ്യ പലിശ നിരക്കുകളില്‍ ഇളവിന് സാധ്യതയുണ്ടെന്നാണ് ഒരു ചെറുവിഭാഗം സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. റിസര്‍വ് ബാങ്ക് കാല്‍ശതമാനം പലിശ കുറക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് വിലയിരുത്തുന്നു. നിരക്കിളവ് ചക്രത്തിന്‍െറ അവസാന ഘട്ടത്തിലേക്കാണ് റിസര്‍വ് ബാങ്ക് അടുക്കുന്നതെന്നും ഇത്തവണ കൂടി കാല്‍ശതമാനം കുറച്ചാല്‍ റെപ്പോ നിരക്ക് 6.5 ശതമാനത്തിലത്തെുമെന്നും ഇത് ചില്ലറവിലപ്പെരുപ്പം ഏഴ് ശതമാനത്തിലത്തെിയാലും സൗകര്യപ്രദമായ സ്ഥിതി ഒരുക്കുമെന്നുമാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്‍െറ വിലയിരുത്തല്‍. അതേസമയം ബജറ്റിനുശേഷം ഏപ്രിലിലേ നിരക്കുകള്‍ കുറക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സിറ്റി ഗ്രൂപ്പും എസ്.ബി.ഐയും ഉള്‍പ്പെടെ ഭൂരിപക്ഷം ധനകാര്യ സ്ഥാപനങ്ങളുടെയും വിലയിരുത്തല്‍. ബജറ്റിന് മുമ്പ് ഒരു പരീക്ഷണത്തിന് റിസര്‍വ് ബാങ്ക് മുതിരില്ളെന്നാണ് അവരുടെ വിലയിരുത്തല്‍. ഡിസംബറിലെ അവലോകനത്തില്‍ നിരക്കില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം പലതവണയായി 1.25 ശതമാനം നിരക്ക് കുറച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.