തേയിലക്ക് ആഗോളവിപണി  ശക്തിപ്പെടുത്താന്‍ പ്രത്യേക സംഗമം

തേയില, വ്യവസായിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം, ശില്‍പശാല, ചര്‍ച്ച തുടങ്ങിയവ ഒരുക്കും
ആഗോളതലത്തില്‍ തേയില വിപണി ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ ടീ ബോര്‍ഡ് പ്രത്യേക സംഗമം സംഘടിപ്പിക്കുന്നു. വേള്‍ഡ് ടീ-കോഫി എക്സ്പോയുമായി സഹകരിച്ച് ഒക്ടോബര്‍ 20 മുതലാണ് മൂന്നുദിവസം ടീ ബോര്‍ഡ് സംഗമം. 
മുംബൈ ഗോരിഗാവിലെ ബോംബെ എക്സിബിഷന്‍ സെന്‍ററിലാണ് സംഗമം നടക്കുന്നത്. ഇന്ത്യന്‍ തേയിലയുടെ ആഗോള-ആഭ്യന്തര വ്യാപാരം വിപുലീകരിക്കുന്നതിനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന തേയില ബോര്‍ഡ് മുന്‍കൈയെടുത്ത് സംഗമം സംഘടിപ്പിക്കുന്നത്. 
തേയില, കാപ്പി മേഖലയില്‍ വ്യാപാര കരാറുകള്‍ കണ്ടത്തെുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള വേദിയായാണ് ഇത് സംഘടിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം നടത്തിയ സംഗമം വന്‍ വിജയമായതിനെ തുടര്‍ന്നാണ് ഈ വര്‍ഷം വീണ്ടും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. 
വിവിധയിനം തേയില, ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം, ശില്‍പശാല, ചര്‍ച്ച തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് എക്സ്പോ. 
തേയില മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് തങ്ങളുടെ പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നുണ്ട്. മൊത്ത, ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍, ഇറക്കുമതി ചെയ്യുന്നവര്‍, സ്റ്റോര്‍ ശൃംഖലകള്‍, സ്പാ മാനേജേഴ്സ്, ഹോട്ടല്‍ ശൃംഖലകള്‍, ഉല്‍പാദകര്‍, വിതരണക്കാര്‍, റിസോര്‍ട്ടുകള്‍, ടീ-കോഫി ഹൗസുകള്‍, സുഗന്ധവ്യഞ്ജന ഇടപാടുകാര്‍, മറ്റു അനുബന്ധ പ്രഫഷനുകള്‍ തുടങ്ങിയവര്‍ എക്സ്പോയില്‍ പങ്കെടുക്കും. 
വിപണിയിലെ നേതൃനിരയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക, പുതിയ ട്രെന്‍ഡുകള്‍ ചര്‍ച്ചചെയ്യുക, ഉല്‍പന്ന നിരയുടെ ക്രമീകരണം, സംരംഭകര്‍, അക്കാദമി മേഖലയിലുള്ളവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തമ്മിലുള്ള സഹകരണം എന്നിവക്കും വേദിയൊരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.worldteacofeeeഃpo.com .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.