മൊത്തവില പണപ്പെരുപ്പം -3.81ല്‍

ന്യൂഡല്‍ഹി: മൊത്തവില സൂചിക അനുസരിച്ച് രാജ്യത്ത് പണച്ചുരുക്ക പ്രവണത തുടര്‍ച്ചയായ 12ാം മാസവും തുടരുന്നു. ഒക്ടോബറില്‍ -3.81ആയിരുന്നു പണപ്പെരുപ്പം. ധാന്യങ്ങളുടെയും ഉള്ളിയുടെയും വിലയില്‍ വര്‍ധനയുണ്ടെങ്കിലും മറ്റു ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറഞ്ഞുനില്‍ക്കാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മൊത്തവില പണപ്പെരുപ്പം പൂജ്യത്തിന് താഴെയാണ്. 
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1.66 ശതമാനമായിരുന്നതാണ് ഇപ്പോള്‍ -3.81 ശതമാനത്തിലത്തെിയിരിക്കുന്നത്. എന്നാല്‍, സെപ്റ്റംബറിനെ അപേക്ഷിച്ച് നേരിയ വര്‍ധനയുണ്ട്. -4.54 ശതമാനമായിരുന്നു സെപ്റ്റംബറില്‍ മൊത്തവില സൂചിക അനുസരിച്ച് പണപ്പെരുപ്പം. മുന്‍ വര്‍ഷം ഒക്ടോബറില്‍ -19.37 ശതമാനമായിരുന്ന പച്ചക്കറി വിലക്കയറ്റം കഴിഞ്ഞമാസം 2.56 ശതമാനമായിരുന്നു. പാല്‍ (1.75 ശതമാനം), ഗോതമ്പ് (4.68 ശതമാനം) എന്നിവയുടെയും വിലയില്‍ വര്‍ധനവുണ്ട്. എന്നാല്‍, ഉരുളക്കിഴങ്ങ് വില കാര്യമായി കുറഞ്ഞു. ഉല്‍പാദിത വസ്തുക്കളുടെ കാര്യത്തില്‍ വിലക്കയറ്റത്തോത് -1.67 ശതമാനത്തിലായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.