സ്വര്‍ണ ബോണ്ട്: ഇഷ്യൂ വില ഗ്രാമിന് 2684 രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ സ്വര്‍ണ ബോണ്ട് പദ്ധതിയിലെ ആദ്യ ഇഷ്യൂ വില റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഗ്രാമിന് 2684 രൂപ എന്ന നിരക്കിലാവും ബോണ്ട് അനുവദിക്കുക. ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ളേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച മുന്‍ വാരത്തെ ക്ളോസിങ് വിലകളുടെ ശരാശരിയാണ് വിലയായി നിശ്ചയിച്ചത്. നവംബര്‍ അഞ്ച് മുതല്‍ 20 വരെയാണ് ബോണ്ടിന് അപേക്ഷ സ്വീകരിക്കുന്നത്. സ്വര്‍ണം വാങ്ങുന്നതിന് പകരം സംവിധാനം ഒരുക്കുന്നതിലൂടെ സ്വര്‍ണത്തിന്‍െറ ഇറക്കുമതി കുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2.75 ശതമാനം പലിശയാണ് ബോണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വര്‍ണത്തിന്‍െറ തൂക്കം അടിസ്ഥാനത്തിലുള്ള ബോണ്ടില്‍ കുറഞ്ഞത് രണ്ട് ഗ്രാമും പരമാവധി 500 ഗ്രാമുമാണ് നിക്ഷേപിക്കാനാവുക. ബാങ്കുകള്‍, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍ എന്നിവ വഴിയാണ് വില്‍പ്പന. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് നിക്ഷേപത്തിന് അവസരമുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.