യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത

കൊല്‍കത്ത: യു.എസ് ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയോടെ പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിസര്‍വ് ബാങ്ക്. ഒന്നു മുതല്‍ 25 അടിസ്ഥാന പോയന്‍റുവരെ വര്‍ധനയുണ്ടാകാനാണ് സാധ്യത. പലിശനിരക്കിലെ വര്‍ധനവിനെ തുടര്‍ന്നുണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്നും റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിനുശേഷം ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. 
പലിശനിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ഫെഡറല്‍ റിസര്‍വ് തുടങ്ങിയതായും വര്‍ധനവിനുള്ള സാധ്യത 70 മുതല്‍ 75 ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ചയോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെന്ന് ആര്‍ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും പറഞ്ഞു. ഫെഡറല്‍ റിസര്‍വ് ഉപയോഗിച്ച ഭാഷ വിശകലനം ചെയ്താല്‍, പലിശനിരക്ക് വര്‍ധന പ്രതീക്ഷിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്‍െറ ഫലമായി വിപണിയിലെ പണമൊഴുക്കില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.