ഇന്ത്യക്കുണ്ടാവുക പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക തകർച്ചയെന്ന്​ ലോകബാങ്ക്​

ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക തകർച്ച ഇന്ത്യക്കുണ്ടാവുമെന്ന പ്രവചനവുമായി ലോകബാങ്ക്​. 9.2 ശതമാനത്തി​െൻറ കുറവ്​ ജി.ഡി.പിയിലുണ്ടാവുമെന്നാണ്​ പ്രവചനം. ജൂണിൽ കേവലം 3.2 ശതമാനത്തി​െൻറ കുറവ്​ ജി.ഡി.പിയിലുണ്ടാവുമെന്നായിരുന്നു പ്രവചനം. ലോക്​ഡൗൺ മൂലം പല വീടുകളിലും വരുമാനത്തിലുണ്ടാവുന്ന കുറവാണ്​ കാര്യങ്ങൾ വഷളാക്കുന്നതെന്നും ലോകബാങ്ക്​ പറയുന്നു.

കോവിഡ്​ എത്രകാലം തുടരുമെന്നതിനെ കുറിച്ച്​ ഇപ്പോഴും അനിശ്​ചിതത്വം തുടരുകയാണ്​. കോവിഡിനൊപ്പം ജീവിക്കാൻ രാജ്യത്തെ ജനങ്ങൾ ശീലിക്കേണ്ടിയിരിക്കുന്നുവെന്ന്​ ദക്ഷിണേഷ്യയിലെ ഇ​ക്കണോമിക്​ ഫോക്കസ്​ റിപ്പോർട്ടിൽ ലോകബാങ്ക്​ ചൂണ്ടിക്കാട്ടുന്നു. അടുത്ത ഉത്തേജക പാക്കേജിനെ കുറിച്ച്​ സർക്കാറിന്​ വ്യക്​തതയില്ലാത്തത്​ സ്ഥിതി രൂക്ഷമാക്കുന്നുവെന്നും ലോകബാങ്ക്​ വ്യക്​തമാക്കുന്നു.

കോവിഡ്​ ഏറ്റവും രൂക്ഷമായിരുന്ന ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലുണ്ടായ ഇടിവ്​ 23.9 ശതമാനമാണ്​. 2021ൽ ഇടിവ്​ ഇരട്ടയക്കത്തിലേക്ക്​ പോയേക്കും. 2022ൽ മാത്രമാവും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ വളർച്ച തിരികെ പിടിക്കുക.

Tags:    
News Summary - World Bank sees sharper cut in India FY21 GDP, estimates 9.2% fall vs 3.2%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.