റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബോർഡ് നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാറിന്‍റെ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പീയൂഷ് ഗോയൽ. റബർ ആക്ട് നിലവിൽ വന്നതിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

രാജ്യത്തെ റബർ വ്യവസായത്തിന്‍റെ വളർച്ചയിലും പ്രകൃതിദത്ത റബറിന്‍റെ ഉൽപാദനത്തിലും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിൽ റബർ ബോർഡ് വലിയ പങ്കുവഹിച്ചു. ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിൽ ബോർഡിന് സുപ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും വിഡിയോ സന്ദേശത്തിൽ പീയൂഷ് ഗോയൽ പറഞ്ഞു.

Tags:    
News Summary - Union Minister Piyush Goyal said that he will support the efforts to solve the problems in the rubber sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.