സംസ്ഥാന ബജറ്റിൽ ഭൂമിയുടെ ന്യായവില കൂട്ടിയേക്കും; 20 ശതമാനം വരെ വർധനക്ക്​ സാധ്യത

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന രണ്ടാം എൽ.ഡി.എഫ്​ സർക്കാറിന്‍റെ ആദ്യത്തെ സമ്പൂർണ ബജറ്റിൽ ഭൂമിയുടെ ന്യായവില ഉയർത്തുമെന്ന്​ സൂചന. ന്യായവിലയിൽ 20 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ന്യായവില 20 ശതമാനം വരെ വർധിപ്പിക്കാമെന്ന്​ രജിസ്​ട്രേഷൻ വകുപ്പ്​ ശിപാർശ നൽകിയിട്ടുണ്ട്​. ശിപാർശ ധനവകുപ്പ്​ അംഗീകരിച്ചാൽ ഏപ്രിൽ ഒന്ന്​ മുതൽ ഭൂമിയുടെ ന്യായവില വർധിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടാൻ സർക്കാറിന്​ നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഒന്നാം എൽ.ഡി.എഫ്​ സർക്കാറിന്‍റെ അവസാന ബജറ്റിൽ​ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ സർക്കാർ ഈ തീരുമാനത്തിൽ നിന്ന്​ പിന്നാക്കം പോവുകയായിരുന്നു.

ഭൂമിയുടെ ന്യായവില ഉയർത്തിയാൽ അതിന്​ ആനുപാതികമായി രജിസ്​ട്രേഷൻ ഫീസും സ്റ്റാമ്പ്​ ഡ്യൂട്ടിയും വർധിക്കും. അതേസമയം, ബജറ്റിൽ സ്റ്റാമ്പ്​ ഡ്യൂട്ടി കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്​. എട്ട്​ ശതമാനത്തിൽ നിന്നും അഞ്ച്​ ശതമാനമാക്കി സ്റ്റാമ്പ്​ ഡ്യൂട്ടി കുറക്കണമെന്നാണ്​ ആവശ്യം.

Tags:    
News Summary - The state budget may increase the fair value of land; Possibility of increase up to 20%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.