പണപ്പെരുപ്പ നിരക്ക് കുറഞ്ഞത് ആശ്വാസമായി

ന്യൂഡൽഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്കിൽ കുറവ്. സെപ്റ്റംബറിലെ 7.41 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 6.77 ശതമാനമായി നിരക്ക് കുറഞ്ഞത് പിടിയിൽകിട്ടാതെ കുതിച്ച പണപ്പെരുപ്പത്തെ തളക്കാൻ ശ്രമിച്ച റിസർവ് ബാങ്കിന് നേരിയ ആശ്വാസമായി. കഴിഞ്ഞ ജനുവരി മുതൽ പണപ്പെരുപ്പനിരക്ക് ആറു ശതമാനത്തിലാക്കാൻ റിസർവ് ബാങ്ക് പാടു​പെടുകയാണ്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 19 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലുമെത്തി. 8.39 ശതമാനമായാണ് കുറഞ്ഞത്. 2021 മാർച്ചിലെ 7.98 ശതമാനത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പച്ചക്കറി, മുട്ട, ഇറച്ചി, മീൻ, എണ്ണ, പഞ്ചസാര ഉൽപന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പ നിരക്കിനെ പിടിച്ചുനിർത്തിയത്. പലിശനിരക്ക് നിർണയിക്കുന്നതിൽ റിസർവ് ബാങ്ക് പരിഗണിക്കുന്നത് ഉപഭോക്തൃ വില സൂചികയാണ്.

Tags:    
News Summary - The inflation rate was at least comforting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.