ടാൽറോപ് ഡയറക്ടർമാർ

കേരളത്തിൽ ശക്തമായൊരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ 2017 മുതൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടാൽറോപ്. കേരളത്തിൽനിന്ന് 140 ഐടി പാർക്കുകളും അതോടൊപ്പം 140 ടെക്നോളജി സ്റ്റാർട്ടപ്പുകളും ഡെവലപ്പ് ചെയ്തുകൊണ്ടാണ് ടാൽറോപ് ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നിർമിക്കുന്നത്.

01- അമേരിക്കയുടെ സിലിക്കൺ വാലി

സാങ്കേതിക വിദ്യയുടെ തലസ്ഥാനമാണ് അമേരിക്കയുടെ സിലിക്കൺ വാലി. നെറ്റ്ഫ്ലിക്സ്, ആപ്പിൾ, ഗൂഗ്ൾ, ആമസോൺ തുടങ്ങി ഒട്ടനവധി സംരംഭങ്ങളാണ് സിലിക്കൺ വാലിയിൽനിന്ന് ഇന്ന് ഈ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

02- കേരളത്തിൽ ഒരു സിലിക്കൺ വാലി

അമേരിക്കയുടേതുപോലൊരു സിലിക്കൺ വാലി എന്തുകൊണ്ട് കേരളത്തിന് ആയിക്കൂടാ എന്ന ചിന്തയിൽനിന്നാണ് ടാൽറോപിന്റെ തുടക്കം. 7500 കോടി രൂപയിൽ അധികം മൂല്യമുള്ള 90ൽ അധികം യൂനികോൺ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും ഒന്നുപോലും കേരളത്തിൽ നിന്നില്ല എന്നത് യാഥാർഥ്യമാണ്. മനുഷ്യ ശേഷിക്കും മറ്റു വിഭവങ്ങൾക്കും ഒരു കുറവുമില്ലാത്ത കേരളത്തിൽ ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉണ്ടായാൽ മാത്രമേ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് വളർന്നു വരാൻ സാധിക്കുകയുള്ളു. ഒരു സ്റ്റാർട്ടപ്പിനു വളരാൻ വേണ്ട മുഴുവൻ സാഹചര്യങ്ങളും ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ആണ് ടാൽറോപ്.

ടാൽറോപ് ഡയറക്ടർമാർ

കേരളത്തിലെ ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുക, വിദേശ രാജ്യങ്ങളിലെ സർവിസുകളും പ്രോജക്ടുകളും കേരളത്തിൽ കൊണ്ടുവരുക, കേരളത്തിലെ മനുഷ്യശേഷി ഉപയോഗപ്പെടുത്തി വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുക എന്നീ ലക്ഷ്യങ്ങളിലൂടെ മാത്രമേ കേരളത്തിൽ ഒരു സാമ്പത്തിക വിപ്ലവം സാധിക്കൂ. ഈ ഒരു ലക്ഷ്യം നടപ്പാക്കാൻ കൂടിയാണ് ടാൽറോപ് ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിൽ നിർമിക്കുന്നത്.

03- മമ്മൂട്ടി ബ്രാൻഡ് അംബാസഡർ

ടാൽറോപ്പിന്റെ 140 സ്റ്റാർട്ടപ്പുകളിൽ ഒന്നാമത്തെ സ്റ്റാർട്ടപ്പ് ആയ സ്റ്റെയ്പിന്റെ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടിയാണ്. സ്കൂൾ- കോളജ് വിദ്യാർഥികളെ എൻജിനീയറും ടെക് സയൻറിസ്റ്റും ആക്കി മാറ്റുന്ന എഡ്ടെക് പ്ലാറ്റ്ഫോം ആണ് സ്റ്റെയ്പ്!

04-140 ടെക് സ്റ്റാർട്ടപ്പുകൾ

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി 140 ടെക് സ്റ്റാർട്ടപ്പുകൾ ആണ് ടാൽറോപ് നിർമിക്കുന്നത്. കേരളത്തിൽ ആരംഭിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഓരോ സ്റ്റാർട്ടപ്പിന്റെയും പ്രവർത്തനം വ്യാപിപ്പിക്കും. നിലവിൽ 10 സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ സ്റ്റാർട്ടപ്പുകൾക്കായുള്ള സംരംഭകർ കണ്ടെത്തുന്ന പ്രവർത്തനങ്ങളിലും സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ ആൻഡ് ആക്സിലറേഷൻ പ്രവർത്തനങ്ങളിലുമാണ് കമ്പനി. 2025ഓടെ 140 സ്റ്റാർട്ടപ്പുകളെയും പ്രവർത്തനസജ്ജമാക്കലാണ് ടാൽറോപ്പിന്റെ ലക്ഷ്യം.

05-140 ഐ.ടി പാർക്കുകൾ

ഓരോ നിയോജകമണ്ഡലത്തിൽനിന്നും തെരഞ്ഞെടുത്ത സ്‌കൂളിലോ കോളജിലോ ഒരുകോടിയോളം രൂപ മുടക്കി ടെക്കീസ് പാർക്ക് എന്ന പേരിൽ ടാൽറോപ് നിർമിക്കുന്ന Technology & Entrepreneurship ഹബ് ആണ് ഈ ഐടി പാർക്കുകൾ. നിലവിൽ ആറു ഐ.ടി പാർക്കുകളുടെ പ്രവർത്തനം ടാൽറോപ് ആരംഭിച്ചുകഴിഞ്ഞു. പുതിയ ടെക്കീസ് പാർക്കുകൾക്കായി ഇന്നൊവേറ്റിവ് ആയി ചിന്തിക്കുന്ന സ്‌കൂൾ കോളജ് മാനേജ്മെന്റുകൾക്കായുള്ള അന്വേഷണത്തിൽ ആണ് ടാൽറോപ്.

06-വിദ്യാർഥികൾക്കും ടാൽറോപ്പിന്റെ ഭാഗമാകാം

എൻജിനീയറിങ് ഇഷ്ടപ്പെടുന്ന സ്‌കൂൾ-കോളജ് വിദ്യാർഥികൾക്ക് ടാൽറോപിന്റെ ഭാഗമാകാം. ടാൽറോപ്പിന്റെ ഇന്നൊവേറ്റിവ് മിഷനിൽ വളന്റിയർ ആകാനുള്ള അവസരവും ഉണ്ട്. അതോടൊപ്പം സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടാൽറോപ്പിന്റെ സ്റ്റാർട്ടപ്പ് സ്‌കൂൾ ആൻഡ് ഇൻക്യുബേഷൻ പ്രോഗ്രാമിലും ജോയിൻ ചെയ്യാം.

07-ടാൽറോപ്പിന്റെ സ്റ്റാർട്ടപ്പുകളിൽ എയ്ഞ്ചൽ ഇൻവെസ്റ്റർ ആകാം

കൂടുതൽ എയ്ഞ്ചൽ ഇൻവെസ്റ്റർമാർ വന്നാൽ മാത്രമേ കൂടുതൽ സ്റ്റാർട്ടപ്പുകൾ വളർന്നുവരുകയുള്ളൂ എന്ന് മനസ്സിലാക്കിയ ടാൽറോപ് എയ്ഞ്ചൽ ഇൻവെസ്റ്റർമാർക്കുവേണ്ടി TAID (Talrop's Angel Investors Deck) എന്ന പേരിൽ ഒരു ഇൻവെസ്റ്റ്മെന്റ് ലീഗൽ എജുക്കേഷൻ പ്ലാറ്റ്ഫോമും ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ മുതൽ 20 കോടി രൂപ വരെ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്നവർക്ക് Pre-seed, Seed, Series A എന്നീ സ്റ്റേജുകളിൽ ഉള്ള സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ടാൽറോപ് ഇൻവെസ്റ്റ്മെന്റ് ക്രമീകരിച്ചിട്ടുള്ളത്. 

Tags:    
News Summary - Talrop to make Kerala a Silicon Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.