‘സ്റ്റോറീസ്’ തിരുവനന്തപുരം ഷോറൂം ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ യൂസുഫലി നിർവഹിക്കുന്നു. സ്റ്റോറീസ് സ്ഥാപകന്‍ സഹീര്‍ കെ.പി, സ്റ്റോറീസ് ചെയര്മാന് ഹാരിസ് കെ.പി, എം.ഡി അബ്ദുള്‍ നസീര്‍ കെ.പി, ഡയറക്ടർമാരായ ഫിറോസ് ലാൽ, ബാസിൽ, അബ്ദുല്‍ വാഫി തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷനായ 'സ്റ്റോറീസ്' തിരുവനന്തപുരത്തും. ലുലു ഷോപ്പിങ് മാളിന്‍റെ രണ്ടാംനിലയിൽ പ്രവർത്തനമാരംഭിച്ച ഷോറൂം ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ യൂസുഫലി ഉദ്ഘാടനം ചെയ്തു. ഏതു ബജറ്റിൽ പെട്ട ഉപയോക്താക്കൾക്കും വീട് മോടിയാക്കാവുന്ന ഉത്പന്നങ്ങളാണ് സ്റ്റേറീസിന്‍റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.
ഫർണിച്ചർ, ഫർണിഷിങ്, ഡെക്കോർ, ഹോംവെയർ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരവുമായി പ്രവർത്തനമാരംഭിച്ച ഷോറൂമിൽ ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ബംഗളൂരു, പൂനെ, കോഴിക്കോട്, കൊച്ചി, കണ്ണൂർ ഷോറൂമുകൾക്കു പിന്നാലെയാണ് തിരുവനന്തപുരത്ത് പുതിയ ഷോറൂം ആരംഭിച്ചത്.
അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ 100 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് ചെയര്മാന് ഹാരിസ് കെ.പി അറിയിച്ചു. കോവിഡാനന്തര സാമ്പത്തിക സാഹചര്യത്തില്‍ ഉപയോക്താക്കളുടെ അഭിരുചിയും ആവശ്യകതയും തിരിച്ചറിഞ്ഞ്, ഉത്പന്ന ശ്രേണിയിലും വിലയിലും വലിയ മാറ്റം വരുത്തിക്കൊണ്ട് ഒരു പുതിയ കാല്വെപ്പിന് തുടക്കമിടുകയാണ് സ്റ്റോറീസ് എന്ന് കമ്പനി സ്ഥാപകന്‍ സഹീര്‍ കെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.