ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നു; ചൈനയിൽ പ്രതിസന്ധിയെന്ന്​ എസ്​&പി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ അതിവേഗത്തിൽ തിരിച്ചു വരികയാണെന്ന്​ റേറ്റിങ്​ ഏജൻസിയായ എസ്​&പി ഗ്ലോബൽ. കോവിഡ്​ രണ്ടാം തരംഗത്തിന്​ ശേഷം സ്ഥിതി മെച്ചപ്പെടുകയാണെന്നും എസ്​&പി വ്യക്​തമാക്കുന്നു. അതേസമയം, ചൈനയുടെ വളർച്ച കുറയാൻ സാധ്യതയുണ്ടെന്നും ഏജൻസി പ്രവചിക്കുന്നു. റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ എവർഗ്രാൻഡെയിലുണ്ടായ പ്രതിസന്ധിയാണ്​ ചൈനക്ക്​ തിരിച്ചടിയാവുക.

2022 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ 9.5 ശതമാനമായിരിക്കുമെന്നും ഏജൻസി വ്യക്​തമാക്കുന്നു. അതേസമയം ചൈനയുടെ വളർച്ചാനിരക്ക്​ 30 ബേസിക്​ പോയിന്‍റ്​ കുറച്ച്​ എട്ട്​ ശതമാനമാക്കി.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കോവിഡ്​ രണ്ടാം തരംഗം മൂലം വലിയ സാമ്പത്തിക തിരിച്ചടിയുണ്ടായി. എന്നാൽ ജൂലൈ മുതൽ സെപ്​തംബർ വരെയുള്ള കാലയളവിൽ സമ്പദ്​വ്യവസ്ഥ ശക്​തമായി തിരിച്ചുവന്നുവെന്നും എസ്​&പി വ്യക്​തമാക്കുന്നു. അതേസമയം, പണപ്പെരുപ്പവും പൊതുകടം വർധിക്കുന്നതും ആശങ്കയാണെന്നും ഏജൻസി വ്യക്​തമാക്കുന്നു.

Tags:    
News Summary - S&P hails India's strong economic rebound; cuts China growth forecast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.