രൂപ റെക്കോഡ് താഴ്ചയായ 81.09 ലേക്ക്; തകർച്ചയുടെ കാരണങ്ങളെ കുറിച്ച് അറിയാം

ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് വെള്ളിയാഴ്ച ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിട്ടത്. വ്യാപാരത്തി​ന്‍റെ തുടക്കത്തിൽ 81.09ലെത്തിയിരുന്നു. ഏകദേശം ഏഴുമാസത്തെ ഒറ്റദിവസത്തെ ഏറ്റവും വലിയ തകർച്ചക്കൊടുവിൽ യു.എസ് ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കായ 80.79ലേക്കാണ് രൂപ ​​ക്ലോസ് ചെയ്തത്.

അതേസമയം, 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് ഇറക്കുമതി​ ചെറിയ തോതിൽ വർധിപ്പിക്കുമെന്നാണ് നിഗമനം. ഇറക്കുമതിക്കാർ ഡോളറിനെ കൂടുതൽ ആ​​ശ്രയിക്കുന്നതാണ് രൂപയുടെ മൂല്യമിടിയാനുള്ള ഒരു കാരണം. ​യു.എസ് ഡോളർ ശക്തിപ്പെടുമ്പോൾ രൂപ നിക്ഷേപകർക്ക് റിസ്കുണ്ടാക്കുന്നത്.

കൂടാതെ വിദേശ വിപണിയിലെ യു.എസ് കറൻസിയുടെ ശക്തി, ആഭ്യന്തര ഓഹരികളിലെ നെഗറ്റീവ് പ്രവണത യുക്രെയ്ൻ സംഘർഷത്തിനിടെ നിക്ഷേപകർ റിസ്ക് എടുക്കാൻ താൽപര്യം കാണിക്കാത്തത് എന്നിവയും കാരണങ്ങളാണ്. ഒരുകാലത്തെ മികച്ച പ്രകടനത്തിനു ശേഷം ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് രൂപക്കാണ്.

Tags:    
News Summary - rupee falls to record low of 81.09 in early trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.