മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപ വീണ്ടും കുത്തനെ താഴേക്ക് പതിച്ചു. 13 പൈസ ഇടിഞ്ഞ് 80.05 ലാണ് വിനിമയം അവസാനിച്ചത്. എണ്ണ ഇറക്കുമതിക്കാരിൽനിന്ന് ഡോളറിനുണ്ടായ വലിയ ആവശ്യവും ധനക്കമ്മി കൂടിയേക്കുമെന്ന ആശങ്കയുമാണ് രൂപക്ക് തിരിച്ചടിയായത്.
ഇതാദ്യമായാണ് രൂപ 80.05ൽ വിനിമയം അവസാനിപ്പിക്കുന്നത്. ചൊവ്വാഴ്ച 80.05ലെത്തിയ രൂപ 79.92ലേക്ക് തിരിച്ചു കയറിയിരുന്നു. അസംസ്കൃത എണ്ണവില ബാരലിന് 105 ഡോളറിൽ തുടരുകയാണ്. അമിത ലാഭത്തിന് കയറ്റുമതിക്കമ്പനികളിൽനിന്ന് ഈടാക്കുന്ന വിൻഡ്ഫാൾ നികുതി സർക്കാർ പിൻവലിച്ചതാണ് ധനക്കമ്മി കൂടുമെന്ന ആശങ്ക ഉയർത്തിയത്. 79.91ൽ വിനിമയം തുടങ്ങിയ ശേഷമാണ് രൂപക്ക് വലിയ പതനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.