മുംബൈ: വീണുവീണ് രൂപ യു.എസ് ഡോളറിനെതിരെ 86 എന്ന അവസ്ഥയിലെത്തി. ഇന്നലെ ഒറ്റ ദിവസം14 പൈസ ഇടിഞ്ഞതോടെയാണ് ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 86 രൂപ എന്ന നിലയിലെത്തിയത്. ഡോളർ കരുത്ത് വർധിപ്പിച്ചതും ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതുമുണ്ടാക്കിയ സമ്മർദത്തെ അതിജീവിക്കാൻ രൂപക്കായില്ല. അസംസ്കൃത എണ്ണ വില വർധിക്കുന്നതും തിരിച്ചടിയായി.
വിദേശനാണയ വിനിമയ വിപണിയിൽ വെള്ളിയാഴ്ച 85.88 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ 85.85 വരെ ഉയർന്നെങ്കിലും പിന്നീട് താഴേക്ക് പതിച്ചു. കഴിഞ്ഞദിവസത്തെ ക്ലോസിങ്ങിൽനിന്ന് 14 പൈസ നഷ്ടത്തിലാണ് ഇന്നലെ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.