റിലയൻസ് റീട്ടെയിലിൽ ചരിത്ര നിക്ഷേപത്തിനൊരുങ്ങി ആമസോൺ; 40 % ഓഹരി വാങ്ങുക 20 ബില്യൺ ഡോളറിന്​

മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസി​െൻറ റീ​െട്ടയിൽ ബിസിനസിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ ഇ-കൊമേഴ്​സ്​ ഭീമനായ ആമസോൺ. റിലയൻസ്​ റീ​െട്ടയിൽ വെഞ്ചേർസ്​​ ലിമിറ്റഡി​െൻറ (ആർ.ആർ.വി.എൽ) 20 ബില്യൺ ഡോളർ മൂല്യം വരുന്ന ഒാഹരിയാണ്​ ആമസോണിന്​ വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. ബ്ലൂംബെർഗ്​ ക്വിൻറാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്​. റിലയൻസ്​ റീ​െട്ടയിലി​െൻറ 40 ശതമാനം ഒാഹരികൾ വാങ്ങുന്ന മെഗാ ബില്യൺ ഇടപാടിനെ കുറിച്ച്​ ആമസോൺ-റിലയൻസ്​ അധികൃതർ ചർച്ച നടത്തിയതായും അവർ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​.

ഇന്ത്യയിൽ ഒരു വിദേശ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും, റിലയൻസ്​ റീ​െട്ടയിലിലേത്​. മറ്റൊരു അമേരിക്കൻ കമ്പനിയായ വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിൽ നടത്തിയ 16 ബില്യൺ ഡോളർ നിക്ഷേപത്തിനായിരുന്നു ഇതുവരെ റെക്കോർഡ്​​. നിലവിൽ 77 ശതമാനം ഒാഹരിയാണ്​ വാൾമാർട്ടിന്​ ഫ്ലിപ്​കാർട്ടിലുള്ളത്​. അതേസമയം, നിക്ഷേപവുമായി ബന്ധപ്പെട്ട്​ ആമസോൺ ഇതുവരെ അവരുടെ തീരുമാനം അറിയിച്ചിട്ടില്ല.

അമേരിക്ക അടിസ്ഥാനമാക്കിയുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക്​ റിലയൻസ്​ റീ​െട്ടയിലിൽ ഒരു ബില്യൺ ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ആമസോണുമായി ബന്ധപ്പെട്ടുള്ള വാർത്ത പുറത്തുവരുന്നത്​. ഇൗ വർഷം തുടക്കത്തിൽ ജിയോ പ്ലാറ്റ്​ഫോമിലെ 25 ശതമാനം ഒാഹരികൾ പ്രമുഖ ആഗോള ടെക്​ കമ്പനികൾക്കും വെഞ്ച്വർ കാപിറ്റൽ സ്ഥാപനങ്ങൾക്കും റിലയൻസ്​ ഇൻഡസ്​ട്രീസ് വിറ്റിരുന്നു.

നിലവിൽ ഇന്ത്യൻ ഒാഹരി വിപണിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ്​ മുകേഷ്​ അംബാനിയുടെ റിലയൻസ്​ ഇൻഡസ്​ട്രീസ്​. ബോംബൈ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ 8 ശതമാനം നേട്ടമുണ്ടായതോടെ 200 ബില്യൺ ഡോളർ വിപണിമൂല്യമുള്ള ആദ്യ കമ്പനിയായി റിലയൻസ്​ മാറി. 

Tags:    
News Summary - Reliance Industries offers Amazon $20 billion stake in retail arm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.