സ്വർണപണയത്തിന്​ വിപണിവിലയുടെ 90 ശതമാനം വരെ വായ്​പ

ന്യൂഡൽഹി: സ്വർണപണയ വസ്​തുവിൻെറ വിപണി വിലയുടെ 90 ശതമാനം വരെ വായ്​പ അനുവദിക്കാമെന്ന്​ റിസർവ്​ ബാങ്ക്​. നേരത്തേ ഇത്​ വിപണി വിലയുടെ 75 ശതമാനമായിരുന്നു. കോവിഡ്​ 19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്​ സ്വർണ പണയ വായ്​പയുടെ മാനദണ്ഡങ്ങളിൽ അയവു വരുത്തുന്ന തീര​ുമാനം.

മൂന്നുദിവസം നീണ്ട വായ്​പ അവലോകന യോഗത്തിനുശേഷം റിസർവ്​ ബാങ്ക്​ ഗവർണർ ശക്തികാന്തദാസ്​ അറിയിച്ചതാണ്​ ഇക്കാര്യം.

കോവിഡ്​ 19 നെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ബാങ്കുകളിൽ സ്വർണപണയ വായ്​പ ഇടപാടുകൾ ഉയർന്നിരുന്നു. ആഗോള സാമ്പത്തിക രംഗം പ്രതികൂലമായ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായാണ്​ ഈ മഞ്ഞലോഹ​ത്തെ ​കാണുന്നത്​. പണത്തിനുപുറമെ ആളുകൾ കൂടുതൽ ആശ്രയിക്കുന്ന സുരക്ഷിത നിക്ഷേപവും സ്വർണമാണ്​.

കോവിഡ്​ മഹാമാരി പടർന്നുപിടിച്ചതിനുശേഷം സ്വർണവില റോക്കറ്റ്​ പോലെ കുതിച്ചുയർന്നിരുന്നു. വ്യാഴാഴ്​ച സ്വർണം പവന്​​ 41,320 രൂപയാണ്​ വില. 5165 രൂപയാണ്​ ഗ്രാമിൻെറ വില. അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Tags:    
News Summary - RBI pushes loans against gold to 90 Percent of value

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.