Posted On
date_range Updated On
date_range പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
മുംബൈ: ഏറ്റവും താഴ്ന്ന നിലയിലായിരുന്ന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ തുടരാൻ റിസർവ് ബാങ്ക്. റിസർവ് ബാങ്ക്, വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപോ നാലു ശതമാനത്തിൽ തുടരും.
ബാങ്കുകൾ, റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശനിരക്കായ റിവേഴ്സ് റിപോ 3.5 ശതമാനത്തിലും തുടരാനാണ് തീരുമാനം.
വെള്ളിയാഴ്ച ചേർന്ന റിസർവ് ബാങ്കിെൻറ ആറംഗ ധനനയ സമിതി 5-1 എന്ന ഭൂരിപക്ഷത്തിലാണ് തീരുമാനമെടുത്തതെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
സമ്പദ്വ്യവസ്ഥ തിരിച്ചുവരവിെൻറ പാതയിലേക്ക് കയറിയതിനാൽ കോവിഡ്കാല ഉത്തേജന പദ്ധതികൾ പതിയെ കുറച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണെന്നും ഗവർണർ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.