രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ 82ാം ദിവസവും മാറ്റമില്ല

ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ 82 ആം ദിവസവും മാറ്റമില്ല. ഡൽഹിയിൽ 96.72 രൂപയാണ് ഇന്നത്തെ പെട്രോൾവില. ഡീസൽ വില ലിറ്ററിന് 89.62 രൂപയായി. അതേസമയം അന്താരാഷ്ട്രവിപണിയിൽ എണ്ണവില 100 ഡോളറിന് താഴെ തന്നെ നിൽക്കുകയാണ്.


ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 94.97 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 89.05 ഡോളറാണ്. കഴിഞ്ഞ ​കുറേ ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു തന്നെ നിൽക്കുകയാണ്. നേരത്തെ ഇന്ധനവില വൻതോതിൽ വർധിച്ചതിനെ തുടർന്ന് പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.


ഇതിന് ശേഷം വിവിധ നഗരങ്ങളിൽ എണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ഇന്ന് മുംബയിൽ പെട്രോളിന് ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ് വില. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ ), ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐ.ഓ.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയും കോർപറേഷൻ ലിമിറ്റഡ്(എച്.പി.സി.എൽ) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ച് ഇന്ധനവില ദിവസേന നിശ്ചയിക്കാറുണ്ട്.


വാറ്റ് അല്ലെങ്കിൽ ചരക്കു ചാർജുകൾ പോലുള്ള പ്രാദേശിക നികുതികൾ ഉള്ളതിനാൽ പെട്രോൾ, ഡീസൽ നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

Tags:    
News Summary - petroldieselprice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.