ഇന്ധനവില ഇന്നും കൂടി; ഈ മാസം വില വർധിപ്പിക്കുന്നത് 14ാം തവണ

കൊച്ചി: ലോക്ഡൗണിലും ജനങ്ങളെ കൊള്ളയടിച്ച് ഇന്ധനവില കൂടുന്നു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 94.17 രൂപയും ഡീസല്‍ 89.39 രൂപയുമാണ് പുതിയ നിരക്ക്. കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 96 രൂപയിലെത്തി. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരിക്കുകയാണ്. തെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മെയ് നാല് മുതലാണ് ഒരു ഇടവേളക്ക് ശേഷം ഇന്ധന വില വര്‍ധന പുനരാരംഭിച്ചത്.

Tags:    
News Summary - Petrol, Diesel Price, Fuel Price, Oil Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.