Posted On
date_range Updated On
date_range അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീണ്ടും കുറഞ്ഞു; ഇന്ത്യയിൽ കൊള്ള തുടരുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ എണ്ണവില ഉയരുേമ്പാഴും അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നത് തുടരുന്നു. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 0.51 ശതമാനം ഇടിഞ്ഞ് 62.98 ഡോളറായി.
കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 91.17 രൂപയും ഡീസൽ 85.67 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോളിന് 89.56 രൂപയും ഡീസലിന് 84.11 രൂപയുമായി.
തിങ്കളാഴ്ച ഡീസൽ ലിറ്ററിന് 31 പൈസയും പെട്രോളിന് 26 പൈസയും വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഒമ്പതാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.