വിദേശത്തെ എം.ബി.ബി.എസ് ഉന്നത പഠന സാധ്യതകളെക്കുറിച്ചറിയാം; മാധ്യമം വെബിനാർ

കൊച്ചി: വിദേശത്തുപോയി എം.ബി.ബി.എസ് ഉന്നത പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഉന്നത പഠനത്തിനായി ഏറ്റവും കൂടുതൽ അവസരങ്ങളുള്ള വിദേശ രാജ്യങ്ങളായ ഉക്രെയിൻ, റഷ്യ, മാൽഡോവ, അർമീനിയ, കസാകിസ്താൻ, കിർ‌​ഗിസ്താൻ, ഉസ്ബെക്സിതാൻ, അസൈർബൈജാൻ, പോളണ്ട്, ന്യുസിലാൻഡ്, മലേഷ്യ, ഈജിപ്ത്, കാനഡ, നെതർലാൻഡ് എന്നിവിടങ്ങളിലെ പ്രശസ്ത യൂനിവേഴ്സിറ്റികളിൽനിന്നും എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി മാധ്യമത്തിന്റെ നേതൃത്വത്തിലുള്ള വെബിനാർ ഈ മാസം 16 ന് നടക്കും.

വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് നടത്തുന്ന സൗജന്യ വെബിനാർ ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകീട്ട് 7.30 ന് സൂം പ്ലാറ്റ്ഫോമിലാണ് നടക്കുക. നിരവധി വിദ്യാർഥികൾക്ക് വിദേശത്ത് ഉന്നത പഠനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും ഇതേക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ടാകാറില്ല. അതിനാൽ, വിദേശത്തെ ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും.

വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും. വിദേശത്ത് പഠനത്തിനായി യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും യൂനിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന സ്കോളർഷിപ്പ് സാധ്യതകളെക്കുറിച്ചും വെബിനാറിലൂടെ അറിയാം.

വിദേശത്ത് ഇപ്പോൾ എങ്ങനെയാണ് യൂനിവേഴ്സിറ്റികളിൽ ക്ലാസുകൾ നടക്കുന്നത്, ക്വാറൻറീൻ തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട്​ ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിദഗ്ധർ പങ്കുവെക്കും.

വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037640007,+91 884-8306671

Tags:    
News Summary - Madhyamam Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.