ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള പുരസ്കാരം ഒമാന്റെ പ്രൊമോഷണൽ ഐഡന്റിറ്റിക്കായുള്ള ടെക്‌നിക്കൽ ടീം അംഗം സയ്യിദ് ഡോ. ഫാരിസ് ബിൻ തുർക്കി അൽ സഈദിൽനിന്ന് ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ ഏറ്റുവാങ്ങുന്നു
മസ്കത്ത്: ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള 2024ലെ പുരസ്കാരം ഹൈപ്പർമാർക്കറ്റ് വിഭാഗത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് സ്വന്തമാക്കി. സുൽത്താനേറ്റിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്.
പൊതുജന വോട്ടെടുപ്പിലൂടെ ലഭിച്ച ഈ അവാർഡ്, ലുലുവിന്റെ തുടർച്ചയായ സംരംഭങ്ങൾക്കും ഉപഭോക്തൃ കേന്ദ്രീകൃത സമീപനങ്ങൾക്കും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധതwമുള്ള അംഗീകാരമാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഒമാന്റെ പ്രൊമോഷണൽ ഐഡന്റിറ്റിക്കായുള്ള ടെക്‌നിക്കൽ ടീം അംഗം സയ്യിദ് ഡോ. ഫാരിസ് ബിൻ തുർക്കി അൽ സഈദിൽനിന്ന് ലുലു അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. ലുലുവിന്റെ മുതിർന്ന പ്രതിനിധികളും മറ്റ് വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സേവനത്തിന്റെയും വിശ്വാസത്തിന്റെയും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും ഈ അംഗീകാരം ഞങ്ങൾക്ക് പ്രചോദനമാകുമെന്ന് ലുലു ഒമാൻ റീജിയനൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. ഉപഭോക്താക്കൾക്ക് സംതൃപ്തമായ ഒരു ഷോപ്പിങ് അനുഭവം ആസ്വദിക്കുന്നതിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ലുലുവിനെ മാറ്റുന്നതിനും ഉപഭോക്തൃ സേവനത്തിലും മികവിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദേഹം പറഞ്ഞു.
ലുലുവിന്റെ ഹാപ്പിനസ് ലോയൽറ്റി റിവാർഡ്സ് പ്രോഗ്രാമിന്റെ ഭാഗമാകുന്നതിലൂടെ, ഓരോ വാങ്ങലിലും തൽക്ഷണ എക്‌സ്‌ക്ലൂസീവ് ഡീലുകളും ഡിസ്‌കൗണ്ടുകളും നേടുന്നതിനൊപ്പം പ്രത്യേക വിലകളിലൂടെ ഉൽപനങ്ങൾ സ്വന്തമാക്കാനും സാധിക്കും. റമദാനിൽ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി ലുലു ഒമാൻ ഡ്രീം ഡ്രൈവ് ഷോപ്പ് ആൻഡ് വിൻ 2025’ കാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഈ കാമ്പയിൻ കാലയളവിൽ പത്ത് റിയാലോ അതിന് മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് ഇ-റാഫിളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
ഇതിൽ തെരഞ്ഞെടുക്കുന്നവർക്ക് മെഗാസമ്മാനമായി എട്ട് നിസ്സാൻ പാത്ത്ഫൈൻഡർ കാറുകൾ(എസ് 4ഡബ്ലു.ഡി), ഇതിന് പുമെ സ്മാർട്ട് ടി.വികൾ, റഫ്രിജറേറ്ററുകൾ, എയർ ഫ്രയറുകൾ എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ലഭിക്കുക. സുൽത്താനേറ്റിലെ ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും കാമ്പയിൻ നടക്കുന്നുണ്ട്. 10 റിയാൽ ബിൽ ചെയ്തു കഴിഞ്ഞാൽ ഒരു വാട്ട്‌സ്ആപ്പ് ആയിട്ടോ, എസ്.എം.എസ് ആയിട്ടോ സന്ദേശം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശത്തിലുള്ള ലിങ്കിൽ കയറി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മാർഗ്ഗനിർദേശങ്ങൾക്കൾ പാലിച്ച് ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.