എൽ.ഐ.സി പ്രഥമ ഓഹരി വിൽപന മേയ് നാലിന്

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽ.ഐ.സി) പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) മേയ് നാലു മുതൽ ഒമ്പതു വരെ നടക്കും. 21,000 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്.

ഐ.പി.ഒ കഴിയുന്നതോടെ എൽ.ഐ.സി ആറുലക്ഷം കോടി മൂല്യമുള്ള സ്ഥാപനമായി മാറും. നേരത്തെ അഞ്ച് ശതമാനം (31.6 കോടി) ഓഹരി വിറ്റഴിക്കാനായിരുന്നു തീരുമാനം. എന്നാൽ, റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് വിപണിയിലുണ്ടായ മാന്ദ്യം കണക്കിലെടുത്താണ് ഐ.പി.ഒ വിഹിതം മൂന്നര ശതമാനമാക്കി കുറച്ചത്.

പൊതുമേഖല ഓഹരി വിൽപനയിലൂടെ നടപ്പു സാമ്പത്തിക വർഷം 65,000 കോടി സമാഹരിക്കാൻ ബജറ്റിൽ ലക്ഷ്യമിടുന്നുണ്ട്. അതിൽ വലിയ ഭാഗം എൽ.ഐ.സി ഐ.പി.ഒയിൽനിന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 13,531 കോടിയാണ് വിവിധ ഓഹരി വിൽപനയിലൂടെ കേന്ദ്രം സമാഹരിച്ചത്.

Tags:    
News Summary - LIC IPO likely to open on May 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.