ബ്രെയിൻക്രാഫ്റ്റ് വേദിക് മാത്തമാറ്റിക്സ് ലോഞ്ചിങ്
ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ നടന്നപ്പോൾ
മനാമ: ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷനലിന്റെ കീഴിൽ വരുന്ന ബ്രെയിൻക്രാഫ്റ്റ് വേദിക് മാത്തമാറ്റിക്സിന്റെ ലോഞ്ചിങ് ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ നടന്നു. ഇഫ്താർ വിരുന്നിനോടൊപ്പം നടന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, അരുൾദാസ് കെ. തോമസ്, ബോണി ജോസഫ് എന്നിവർ സംസാരിച്ചു.
ബ്രെയിൻക്രാഫ്റ്റ് വേദിക്ക് മാത്തമാറ്റിക്സ് ഹെഡ് വൃഷാലി ജോഷി വേദിക് മാത്തമാറ്റിക്സ് പ്രോഗ്രാം എങ്ങനെ കുട്ടികളെ സഹായിക്കും എന്നതിനെക്കുറിച്ച് സംസാരിച്ചു. ബഹ്റൈനിൽ ഈ മാസം തന്നെ കോഴ്സ് ആരംഭിക്കും. സെപ്റ്റംബറോടെ പത്ത് രാജ്യങ്ങളിൽ കൂടി ആരംഭിക്കാനാണ് തീരുമാനമെന്നും ബ്രെയിൻക്രാഫ്റ്റ് അധികൃതർ അറിയിച്ചു.
ബ്രെയിൻക്രാഫ്റ്റ് സെന്റർ ഹെഡ് അനീഷ് നിർമലൻ സ്വാഗതമാശംസിച്ചു. ബ്രെയിൻക്രാഫ്റ്റ് സി.ഇ.ഒ ജോയ് മാത്യുസ് അധ്യക്ഷതവഹിച്ചു., ബ്രെയിൻക്രാഫ്റ്റ് ഡയറക്ടർ ജയ ജോയ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.