സാമ്പത്തിക ഭദ്രതയുടെ 54-ാം വർഷത്തിൽ കെ.എസ്.എഫ്.ഇ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏറ്റവും വിശ്വാസമുള്ള ഒരു കേരള സർക്കാർ ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിൽ കെ.എസ്.എഫ്.ഇ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലക്ക് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും കെ.എസ്.എഫ്.ഇ ഗണ്യമായ സംഭാവന നൽകി വരുന്നു.

1969 നവംബർ 6ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച കെ.എസ്.എഫ്.ഇ. സാമ്പത്തിക ഭദ്രതയുടെ 54 വർഷത്തിലെത്തി നിൽക്കുകയാണ്. കേവലം 10 ശാഖകളുമായി പ്രവർത്തനം തുടങ്ങിയ കെ.എസ്.എഫ്.ഇ. ഇന്ന് 675 ശാഖകളിലെത്തി നിൽക്കുന്നു. ചിട്ടിയാണ് കെ.എസ്.എഫ്.ഇയുടെ മുഖ്യ ഉൽപന്നം.

നിക്ഷേപത്തിന്‍റെയും വായ്പയുടെയും ഗുണഫലങ്ങൾ സംയോജിപ്പിച്ച അനാദൃശമായ സാമ്പത്തിക പദ്ധതിയാണ് ചിട്ടി. ചിട്ടി കൂടാതെ വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന നിരവധി വായ്പ പദ്ധതികൾ കെ.എസ്.എഫ്.ഇയിൽ നിലവിലുണ്ട്. സ്വർണപ്പണയ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, ചിട്ടി വായ്പ, വാഹന വായ്പ തുടങ്ങിയ വായ്പ പദ്ധതികളും നിക്ഷേപ പദ്ധതികളും സാമൂഹ്യ സുരക്ഷ പദ്ധതികളും കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്നു. കൂടാതെ പ്രവാസി മലയാളികൾക്കായി ആരംഭിച്ച പ്രവാസി ചിട്ടി പദ്ധതിയും നിലവിലുണ്ട്.

കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി സെന്ററായ ഡിജിറ്റൽ ബിസിനസ് സെന്ററിന്‍റെയും www.ksfe.com, www.pravasi.ksfe.com എന്നീ വെബ് സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Tags:    
News Summary - KSFE in 54th year of financial security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.