'ചിക്കൻ' കെ.എഫ്.സിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ചിക്കൻ എന്ന വാക്കിന്റെ പൂർണഅവകാശം കെ.എഫ്.സിക്ക് മാത്രമായി നൽകാനാവില്ലെന്ന് ഡൽഹി ഹൈകോടതി. 'ചിക്കൻ സിങ്കറി'ന് ട്രേഡ്മാർക്ക് നിഷേധിച്ച ഉദ്യോഗസ്ഥനെതിരായ കെ.എഫ്.സിയുടെ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം. ചിക്കൻ സിങ്കർ കെ.എഫ്.സിയുടെ ട്രേഡ്മാർക്കായി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു റീടെയിൽ ഫുഡ് ചെയിനിന്റെ ആവശ്യം.

നിലവിൽ സിങ്കർ എന്ന വാക്കിന് കെ.എഫ്.സിക്ക് രജിസ്ട്രേഷനുണ്ട്. എന്നാൽ, ചിക്കനെന്ന വാക്കിന് ഇത്തരത്തിൽ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി. അതേസമയം, കെ.എഫ്.സിയുടെ പനീർ സിങ്കർ എന്ന പദത്തിന് ഇത്തരത്തിൽ രജിസ്ട്രേഷനുണ്ട്.

യു.എസിലെ ലൂയിസ്‍വില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് കെ.എഫ്.സി. ഇന്ത്യയിൽ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ കെ.എഫ്.സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - KFC's exclusive use of the word 'chicken' rejected by Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.