തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി; മൂന്നാറിലേക്ക് പൈതൃക തീവണ്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്.

പൈതൃക പദ്ധതിക്ക് ബജറ്റിൽ 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിനായി 10 കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാൻ അഞ്ച് കോടി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് പൈതൃക തീവണ്ടി സർവീസ് പുനരാരംഭിക്കും. പൈതൃക പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനും ടാറ്റാ കമ്പനി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ബജറ്റ് അവതരണത്തിൽ തോമസ് ഐസക് വ്യക്തമാക്കി.

പൂർത്തിയാക്കുന്നത്​ 8383 കി.മീറ്റർ റോഡുകൾ

വ​രു​ന്ന സാ​മ്പ​ത്തി​ക വ​ർ​ഷം 8383 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഇ​തി​ൽ നാ​ലി​ലൊ​ന്ന് കി​ഫ്ബി - റീ​ബി​ൽ​ഡ് ഡി​സൈ​ൻ​ഡ് റോ​ഡു​ക​ളാ​യി​രി​ക്കും. 2021-22ൽ 10000 ​കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കും. പ​ദ്ധ​തി​യി​ൽ​നി​ന്ന് 910 കോ​ടി വ​ക​യി​രു​ത്തു​ന്നു. നോ​ൺ പ്ലാ​ൻ ഇ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പ​ഴ​യ ബി​ല്ലു​ക​ൾ​ക്കും വേ​ണ്ടി 1123 കോ​ടി വ​ക​യി​രു​ത്തി.

പു​തു​താ​യി ഏ​റ്റെ​ടു​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും

  • ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി സെ​മി എ​ല​വേ​റ്റ​ഡ് ഹൈ​വേ
  • പാ​രി​സ്ഥി​തി​ക അ​വ​ലോ​ക​നം പൂ​ർ​ത്തീ​ക​രി​ച്ച് വ​യ​നാ​ട് തു​ര​ങ്ക​പാ​ത
  • 36 റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ൾ
  • പൊ​ന്നാ​നി, മു​ന​മ്പം പാ​ല​ങ്ങ​ൾ
  • പു​ന​ലൂ​ർ-​കോ​ന്നി-​പ്ലാ​ച്ചേ​രി-​പൊ​ൻ​കു​ന്നം (82 കി.​മീ)
  • സി​റ്റി റോ​ഡ് വി​ക​സ​ന പ​ദ്ധ​തി (തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം​ഘ​ട്ടം, കോ​ഴി​ക്കോ​ട് ര​ണ്ടാം​ഘ​ട്ടം, കൊ​ല്ലം, തൃ​ശൂ​ർ, ആ​ല​പ്പു​ഴ)
  • മ​ല​യോ​ര ഹൈ​വേ​യു​ടെ 12 റീ​ച്ചു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം.
  • ദേ​ശീ​യ​പാ​ത 66 ​െൻ​റ പു​തി​യ റീ​ച്ചു​ക​ൾ.
  • തേ​വ​ര പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ റോ​ഡ് എ​ലി​വേ​റ്റ​ഡ് സ​മാ​ന്ത​ര​പാ​ത​യ​ട​ക്കം കൊ​ച്ചി​യി​ലെ പ്ര​ധാ​ന റോ​ഡ് ശൃം​ഖ​ല
  • 170 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത​ശേ​ഷി​യും 452 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ഉ​ൽ​പാ​ദ​ന​വു​മു​ള്ള എ​ട്ട്​ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ക​മീ​ഷ​ൻ ചെ​യ്യും.
  • 414 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത​ശേ​ഷി​യു​ള്ള 13 ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കും.

ഒരു കോടി ഫലവൃക്ഷം; പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കും

തോ​ടു​ക​ളും പു​ഴ​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും ശു​ചീ​ക​രി​ക്കും, ആ​ഴം​കൂ​ട്ടി സം​ര​ക്ഷി​ക്കും. ഒ​രു​കോ​ടി ഫ​ല​വൃ​ക്ഷം വ​ർ​ഷം തോ​റും ന​ടും, പ​ച്ച​ത്തു​രു​ത്തു​ക​ൾ വ്യാ​പി​പ്പി​ക്കും. കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ പ്ര​ധാ​ന ക​നാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ പ​ദ്ധ​തി. വ​നം സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നും 200 കോ​ടി

വ​നാ​തി​ർ​ത്തി​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് രേ​ഖ​പ്പെ​ടു​ത്താ​നും ബ​ഫ​ർ​സോ​ൺ ശ​ക്തി​പ്പെ​ടു​ത്താ​നൂം​ 52 കോ​ടി, വ​ന്യ​ജീ​വി-​മ​നു​ഷ്യ സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് കി​ഫ്ബി​യി​ൽ നി​ന്ന 110 കോ​ടി രൂ​പ​ക്കു​ പു​റ​മെ 22 കോ​ടി.

ഉ​ൾ​ക്കാ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​നി​ന്ന്​ പ​ണം. ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന് 14 കോ​ടി, കു​ട്ട​നാ​ട് പാ​ക്കേ​ജി​െൻറ ഭാ​ഗ​മാ​യി കാ​യ​ൽ ശു​ചീ​ക​ര​ണ ജ​ന​കീ​യ കാ​മ്പ​യി​ന് 10 കോ​ടി.

വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ​ത്തി​ന് പ​മ്പ-​അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളി​ലെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നും ലീ​ഡി​ങ്​ ചാ​ന​ലി​ന് ആ​ഴം കൂ​ട്ടു​ന്ന​തി​നും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഏ​സി ക​നാ​ലി​െൻറ ര​ണ്ടും മൂ​ന്നും റീ​ച്ചു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഏ​റ്റെ​ടു​ക്കും. ഇ​ത​ട​ക്കം 200 കോ​ടി​യാ​ണ് റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട് പ​ദ്ധ​തി​ക​ൾ​ക്ക്​ ജ​ല​സേ​ച​ന വ​കു​പ്പി​ന് 39 കോ​ടി​യും കൃ​ഷി വ​കു​പ്പി​െൻറ വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 20 കോ​ടി രൂ​പ​യു​മു​ണ്ട്. താ​റാ​വ് ഹാ​ച്ച​റി​ക്ക് ഏ​ഴു കോ​ടി, താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി ഇ​ൻ​ഷു​റ​ൻ​സ്.

കെ.എസ്.എഫ്.ഇ ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നം. സം​രം​ഭ​ക​ത്വ വി​ക​സ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള വാ​യ്പ​ക​ളു​ടെ ല​ക്ഷ്യം നി​ർ​വ​ചി​ക്കു​ക​യും പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ക​യു​മാ​യി​രി​ക്കും ഈ ​കൗ​ൺ​സി​ലി​െൻറ മു​ഖ്യ ചു​മ​ത​ല. കെ.​എ​സ്.​എ​ഫ്.​ഇ ചി​ട്ടി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കും.

കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​​നെ ക​മ്പ​നി​യാ​യി പു​നഃ​സം​ഘ​ടി​പ്പി​ക്കും. മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കി 3000 ബി​സി​ന​സ് പ്ര​മോ​ട്ട​ർ​മാ​രെ നി​യ​മി​ക്കും. ഓ​ൺ​ലൈ​ൻ അ​ധി​ഷ്ഠി​ത നി​വാ​സി ചി​ട്ടി​ക​ൾ തു​ട​ങ്ങും. കു​ടി​ശ്ശി​ക നി​വാ​ര​ണ പ​ദ്ധ​തി തു​ട​രും.

കെ.​എ​സ്.​എ​ഫ്.​ഇ​യി​ൽ പ്ര​വാ​സി ചി​ട്ടി​വ​ഴി കി​ഫ്ബി ബോ​ണ്ടു​ക​ളി​ലു​ള്ള നി​ക്ഷേ​പം 2021-22 സാ​മ്പ​ത്തി​ക​വ​ർ​ഷം 1000 കോ​ടി രൂ​പ​യാ​യി ഉ​യ​രും. 2021-22 സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ് വ​കു​പ്പി​െൻറ പു​നഃ​സം​ഘ​ട​നാ വ​ർ​ഷ​മാ​യി​രി​ക്കും. കു​ടും​ബ​ശ്രീ, സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ്, ക്ഷേ​മ​നി​ധി​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.