നീല, വെള്ള റേഷൻ കാർഡുകാർക്ക് 15 രൂപക്ക് 10 കിലോ അധിക അരി

തിരുവനന്തപുരം: ഭക്ഷ്യ കിറ്റ് വിതരണം സർക്കാർ തുടരുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. നീല, വെള്ള കാർഡ് ഉടമകൾക്ക് 15 രൂപക്ക് 10 കിലോ അരി അധികമായി നൽകും. 15 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പിന്നാക്ക വിഭാഗത്തിനും ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് രണ്ട് കോടി വായ്പ സബ്സിഡിയായി അനുവദിക്കും.

മുന്നാക്ക സമുദായത്തിലെ പിന്നാക്കകാരുടെ ക്ഷേമത്തിന് 31 കോടി. മൺപാത്ര നിർമാണ മേഖലക്ക് ഒരു കോടി രൂപയും അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ പദ്ധതികൾക്കായി 600 കോടി ചെലവിടും. പാവപ്പെട്ടവരുടെ വീട്ടിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.