കെ.എസ്.ആർ.ടി.സിക്ക് 1800 കോടി നീക്കിവെക്കും

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് 1800 കോടി നീക്കിവെക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മൂവായിരം ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് അൻപത് കോടി നൽകും.

കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായം നൽകും. കേരള ഓട്ടോമൊബൈൽസ് നിർമ്മിക്കുന്ന പതിനായിരം ഇ ഓട്ടോകൾക്ക് 30000 രൂപ സബ്സിഡി നൽകി. വൈദ്യുതി വാഹനങ്ങൾക്കായി സംസ്ഥാനത്ത് 236 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആദ്യത്തെ അഞ്ച് വർഷം 50 ശതമാനം നികുതി അനുവദിച്ചു. സംസ്ഥാനത്ത് നിലവിൽ രണ്ടായിരത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ അറിയിച്ചു.

Tags:    
News Summary - Kerala Budget 2021: 1800 Crore Rupees Financial Support to KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.