ദുബൈ: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജ്വല്ലേഴ്സ് യു.എ.ഇയിലെ സാന്നിധ്യം വിപുലമാക്കുന്നതിന്‍റെ ഭാഗമായി ദുബൈ അല്‍ ബാര്‍ഷ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പുതിയ ഷോറൂം തുറക്കുന്നു. സെപ്റ്റംബര്‍ 30ന് കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ രശ്മിക മന്ദാന പുതിയ ഷോറൂം ഉദ്ഘാടനം നിർവഹിക്കും.
യു.എ.ഇയിലെ കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ 19ാമത്തെ ഷോറൂമാണിത്. ബ്രാന്‍ഡ് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രാപ്യമാക്കുന്ന രീതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ റീട്ടെയ്ല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഷോറൂം തുറക്കുന്നത്. വിപുലമായ നിരയിലുള്ള സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ ലോകോത്തരമായ ആംബിയന്‍സില്‍ അവതരിപ്പിക്കുകയാണ് പുതിയ ഷോറൂമില്‍.
ദുബൈ അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂമിലൂടെ യു.എ.ഇയിലെ കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ സാന്നിധ്യം വര്‍ധിപ്പിക്കുന്ന കാര്യം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ബ്രാന്‍ഡിന് അതിശക്തമായ വളര്‍ച്ചാസാധ്യത നൽകുന്ന യു.എ.ഇ, കല്യാണ്‍ ജ്വല്ലേഴ്സിന് എന്നും നിര്‍ണായകമായ വിപണിയാണെന്ന വിശ്വാസമാണുള്ളത്. കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ഷോറൂം ഉപയോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് വിശ്വാസം. ഈ മേഖലയിലെ ശക്തമായ അടിത്തറയിലൂടെ അടുത്തഘട്ട വളര്‍ച്ചയിലേക്ക് എത്താനാണ് പരിശ്രമിക്കുന്നത്. പുതിയ നിക്ഷേപം ഞങ്ങളുടെ വിപണിസാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ശക്തമായി മുന്നോട്ടു പോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി ദുബൈയിലെ അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂമില്‍ ഒക്ടോബര്‍ 30 വരെ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനവും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനവും ഇളവ് ലഭിക്കും. കല്യാണ്‍ ജ്വല്ലേഴ്സിൽനിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉൽപന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും.
ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നൽകാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം. കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ഷോറൂമില്‍ ഇന്ത്യയിലെങ്ങുനിന്നുമായി ശേഖരിച്ച വിവാഹാഭരണങ്ങളായ മുഹൂര്‍ത്തിനു പുറമെ കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണശേഖരമടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ജ്വല്ലറികളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയുമുണ്ട്.
സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, നിത്യവും അണിയാനുള്ള ഡയമണ്ടുകള്‍ അടങ്ങിയ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ അടങ്ങിയ രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ടുകളും അടങ്ങിയ ആഭരണങ്ങളായ ലൈല എന്നിവയും പുതിയ ഷോറൂമില്‍നിന്ന് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.