ജെറ്റ് എയർവേയ്സ് വീണ്ടും പറക്കുന്നു; വിശദാംശങ്ങൾ പുറത്തുവിട്ട് കമ്പനി

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ എയർലൈൻസുകളിലൊന്നായ ജെറ്റ് എയർവേയ്സ് വീണ്ടും സർവീസ് ആരംഭിക്കുന്നു. സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. എയർലൈൻ സി.ഇ.ഒ സഞ്ജീവ് കപൂറാണ് ഇക്കാര്യം പറഞ്ഞത്. വാടകക്കെടുത്ത ബോയിങ് 737 വിമാനം ഉപയോഗിച്ച് ഏപ്രിൽ അവസാനത്തോടെ പരീക്ഷണ പറക്കൽ നടത്തുമെന്ന് സൂചനയുണ്ട്. മേയോടെ എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ കഴിയുമെന്നാണ് ജെറ്റ് എയർവേയ്സിന്റെ പ്രതീക്ഷ.

സർവീസിന് ഉപയോഗിക്കുന്ന എയർക്രാഫ്റ്റുകളിൽ ഭൂരിപക്ഷവും കരാർ അടിസ്ഥാനത്തിൽ വാടകക്കെടുക്കാനാണ് ജെറ്റ് എയർവേയ്സിന്റെ പദ്ധതി. സർവീസിന് ആവശ്യമായ വിമാനങ്ങൾക്കായി കമ്പനി കരാർ ഉറപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേയ്സിന്റെ പഴയ വിമാനങ്ങൾ അഭ്യന്തര സർവീസിനാവും ഉപയോഗിക്കുക.

ചെലവ് ചുരുക്കുന്നതിനുള്ള നടപടികളും ജെറ്റ് എയർവേയ്സ് സ്വീകരിക്കും. എണ്ണവില കുതിച്ചുയർന്നത് ചെലവ് ചുരുക്കലിന് തടസമാണ്. എങ്കിലും ഗ്രൗണ്ട് ഹാൻഡിലിങ്, ഔട്ട്സൈഡ് സർവീസ്, കോൾ സെന്റർ കോൺട്രാക്ടർ, ഡിസ്ട്രിബ്യൂഷൻ കോസ്റ്റ് എന്നിവയിലെല്ലാം കമ്പനി ചെലവ് ചുരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Jet Airways 2.0 likely to take off by end-September: CEO Sanjiv Kapoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.