ഇന്‍റർനെറ്റ്​ ആരുടേയും കുത്തകയാക്കില്ല; എല്ലാ വീട്ടിലും ലാപ്​ടോപ്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്‍റർനെറ്റ്​ ആരുടെയും കുത്തകയാക്കില്ലെന്ന്​ പ്രഖ്യാപിച്ച്​ ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്​. സംസ്ഥാനത്തെ ഇന്‍റർനെറ്റ്​ ഹൈവേയിൽ എല്ലാ സർവീസ്​ പ്രൊവൈഡർമാർക്കും അവസരമുണ്ടാകും. കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന്​ ബജറ്റ്​ പറയുന്നു.

ജൂലൈയോടെ കെ-ഫോൺ പദ്ധതി പൂർണമായ തോതിൽ പ്രവർത്തന സജ്ജമാക്കും. കെ​-ഫോൺ നിലവിൽ വന്നാൽ ബി.പി.എൽ കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യ നിരക്കിൽ ഇന്‍റർനെറ്റ്​ ലഭ്യമാക്കുമെന്നും തോമസ്​ ഐസക്​ ബജറ്റിൽ പറയുന്നു.

എല്ലാ വീട്ടിലും ലാപ്​ടോപ്പ്​ ഉറപ്പാക്കുമെന്ന്​ ധനമന്ത്രി പറഞ്ഞു. ഇതിനായി നിലവിലുള്ള ലാപ്​ടോപ്പ്​ വിതരണ പദ്ധതികളുടെ വ്യവസ്ഥകൾ ലഘൂകരിക്കും. ബി.പി.എൽ വിഭാഗത്തിന്​ ലാപ്​ടോപ്പിന്​ 25 ശതമാനം സബ്​സിഡി നൽകും. സംവരണ വിഭാഗത്തിന്​ ലാപ്​ടോപ്​ സൗജന്യമായിരിക്കും. 

Tags:    
News Summary - Internet is not monopolized; Laptops in every home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.