പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ഹിൻഡൻബർഗ് റിസർച്; 'ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചു'

ന്യൂയോർക്ക്: അദാനി കമ്പനികൾക്കെതിരായ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധേയമായ ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച് പ്രവർത്തനം അവസാനിപ്പിക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു.

ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്ന് നെയ്റ്റ് ആൻഡേഴ്സൺ പറഞ്ഞു. ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കി. പ്രവർത്തനം നിർത്താനുള്ള തീരുമാനം മുൻപേ എടുത്തതാണ്. ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണെന്നും ആൻഡേഴ്സൺ പറഞ്ഞു. അതേസമയം, സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്ന കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല. 

ഏറെ ശ്രമകരമായാണ് ഇത്തരമൊരു സ്ഥാപനത്തിന് താൻ തുടക്കമിട്ടതെന്ന് ആൻഡേഴ്സൺ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു. മികച്ച ഒരു ടീം ഒപ്പമുണ്ടായിരുന്നു. നിയമപരമായ പിന്തുണ പലരിൽ നിന്നും ലഭിച്ചു. ഉലയ്ക്കേണ്ടതായ സാമ്രാജ്യങ്ങളെ ഉലയ്ക്കാനായി. ഹിൻഡൻബർഗിനെ തന്‍റെ ജീവിതത്തിലെ ഒരു അധ്യായമായി കാണുകയാണ്. വ്യക്തിപരമായ പ്രശ്നങ്ങളോ ഭീഷണിയോ മറ്റ് കാരണങ്ങളോ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതിന് പിന്നിലില്ലെന്നും ആൻഡേഴ്സൺ പറഞ്ഞു. 


2017ലാണ് ഹിൻഡൻബർ​ഗ് പ്രവർത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. അദാനി കമ്പനികൾ വിദേശത്തെ ഷെൽ കമ്പനികൾ വഴി ഓഹരിവില പെരുപ്പിച്ച് കാട്ടി അഴിമതി നടത്തിയെന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തത്.

വി​പ​ണി ഗ​വേ​ഷ​ണം ന​ട​ത്തി ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വി​പ​ണി​യി​ൽ ഇ​ടി​വി​ന് വ​ഴി​യൊ​രു​ക്കു​ക​യും ഇ​തി​ന് മു​മ്പ് ഷോ​ർ​ട്ട് സെ​ല്ലി​ങ് ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കു​ക​യു​മാ​ണ് ഹി​ൻ​ഡ​ൻ​ബെ​ർ​ഗി​ന്റെ രീ​തി. 2023 ജ​നു​വ​രി​യി​ൽ ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ട് ഇന്ത്യൻ ഓ​ഹ​രി വി​പ​ണി​യി​ൽ കൂ​പ്പു​കു​ത്ത​ലി​ന് കാ​ര​ണ​മാ​യി​രു​ന്നു. അ​ദാ​നി ക​മ്പ​നി​ക​ളി​ല്‍ വ​ലി​യ ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ട​ലാ​സ് ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച് സ്വ​ന്തം ക​മ്പ​നി ഓ​ഹ​രി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​മൊ​ഴു​ക്കി ഓ​ഹ​രി വി​ല​പെ​രു​പ്പി​ച്ചു​വെ​ന്നും ഈ ​ഓ​ഹ​രി​ക​ള്‍ ഈ​ട് ന​ല്‍കി വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു അ​ദാ​നി​ക്കെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം. അ​ദാ​നി ഗ്രൂ​പ് ഓ​ഹ​രി​ക​ളു​ടെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഏ​ക​ദേ​ശം 12.5 ല​ക്ഷം കോ​ടി​രൂ​പ​യു​ടെ ഇ​ടി​വി​ന് ഇ​ത് കാ​ര​ണ​മാ​യി. 

Tags:    
News Summary - Hindenburg Research announces closing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.