പത്ത്​ ദിവസങ്ങൾക്ക്​ ശേഷം സംസ്ഥാനത്ത്​ സ്വർണ വില കൂടി

കൊച്ചി: സംസ്ഥാനത്ത്​ പത്ത്​ ദിവസങ്ങൾക്ക്​ ശേഷം സ്വർണ വിലയിൽ വർധനവ്​. ഇന്ന്​ പവന്​ 200 രൂപയും ഗ്രാമിന്​ 25 രൂപയുമാണ്​ വർധിച്ചത്​. അതോടെ പവന്​ 34,600 രൂപയും ഗ്രാമിന്​ 4,325 രൂപയുമായി. ഇന്നലെ സ്വര്‍ണം കുറിച്ച 34,400 രൂപ വിലനിലവാരം ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ഗ്രാമിന്​ 40 രൂപയും പവന്​ 320 രൂപയുമായിരുന്നു ഇന്നലെ കുറഞ്ഞത്​.

അതേസമയം, വെള്ളി വിലയും ഇന്ന്​ കൂടിയിട്ടുണ്ട്​. വെള്ളിക്ക്​ ഗ്രാമിന്​ 69 രൂപയാണ്​ ഇന്നത്തെ നിരക്ക്​. എട്ട്​ ഗ്രാം വെള്ളിക്ക്​ 552 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ്​ ഇന്ത്യയിൽ ഇൗ ആഴ്​ച്ചയിൽ സ്വർണ വില കുത്തനെ താഴോട്ടുപോയത്​. യുഎസ് ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കാഴ്ച്ചവെക്കുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണത്തിന്​ വിനയായി. കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമ്പദ്ഘടന പുത്തനുണര്‍വ് കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസവും നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും കണ്ണെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - gold price hike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.