സെൻട്രിയൽ ബയോ ഫ്യൂവൽസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോബി ജോർജിന്‍റെ നേതൃത്വത്തിൽ നടത്തിയ വാർത്തസമ്മേളനം 

കരിമ്പിൽ നിന്നും ധാന്യങ്ങളിൽ നിന്നും എഥനോൾ

കൊച്ചി: കരിമ്പ്, ധാന്യങ്ങൾ എന്നിവയിൽനിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സെൻട്രിയൽ ബയോ ഫ്യുവൽസ്. ഗോവയിലെ നവേലിം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 65 ഏക്കറിലാണ് ഉൽപാദന കേന്ദ്രം ആരംഭിക്കുന്നത്. മേയ് 27ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദ് ശിലാസ്ഥാപനം നിർവഹിച്ചു. 300 കെ.എൽ.പി.ഡി (പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ) ധാന്യ അധിഷ്ടിത എഥനോൾ പ്ലാൻറിന്‍റെ കമീഷനിങ് 2026ൽ ചെയ്യാനാകുമെന്ന് മാനേജിങ് ഡയറക്ടർ ജോബി ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നാശവും വെല്ലുവിളിയാകുന്ന ഇക്കാലത്ത്, നാളേക്കുള്ള കരുതലെന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചത്. മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി ചെയർമാനും ജോബി ജോർജ് മാനേജിങ് ഡയറക്ടറുമായ കമ്പനിക്ക് ഉപദേശകരായി അക്കാദമിക് രംഗത്തെ പ്രഗത്ഭരായ കേരള സ്റ്റാർട്ടപ്പ് മിഷൻ സ്ഥാപകൻ ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. അബ്ദുൽ സലാം, എം.ജി യൂനിവേഴ്സിറ്റി മുൻ വി.സി ഡോ. സാബു തോമസ്, മുൻ ബാങ്കിങ് ഓംബുട്സ്മാൻ യു. ചിരഞ്ജീവി, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ എ.ജി. വർഗീസ് എന്നിവരുമുണ്ട്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദൂരവ്യാപക ക്ഷാമം മറികടക്കുക, പരിസ്ഥിതി സംരക്ഷിക്കുക, കർഷകരെ സഹായിക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, രാജ്യത്ത് ബയോഫ്യുവൽ സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സെൻട്രിയൽ ബയോഫ്യുവൽസിനുള്ളത്. 

Tags:    
News Summary - Ethanol from sugarcane and grains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.