ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. ഏപ്രിലിൽ മാത്രം ഇന്ത്യൻ വിമാനക്കമ്പനികളിൽ 143.6 ലക്ഷം യാത്രക്കാരാണ് രാജ്യത്തിനകത്ത് പറന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലെ 132 ലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 8.45 ശതമാനം കൂടുതലാണിത്.
ജനുവരി മുതൽ ഏപ്രിൽ വരെ ആഭ്യന്തര വിമാനങ്ങളിൽ 575.13 ലക്ഷം പേർ യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 523.46 ലക്ഷമായിരുന്നു. 9.87 ശതമാനം വാർഷിക വളർച്ചയും 8.45 ശതമാനം പ്രതിമാസ വളർച്ചയുമാണിത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര വിപണി വിഹിതത്തിൽ 64.1 ശതമാനവുമായി ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. എയർ ഇന്ത്യ ഗ്രൂപ് (27.2 ശതമാനം), ആകാശ എയർ (അഞ്ച് ശതമാനം), സ്പൈസ് ജെറ്റ് (2.6 ശതമാനം) എന്നിവയാണ് പിന്നാലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.