കോവിഡ് വാക്സിൻ വരും, ഡംബൽ വില കുറയും

കോവിഡ് വാക്സിനും ഡംബലും തമ്മിലെന്തു ബന്ധം? വാക്സിൻ യാഥാർഥ്യമായാൽ കോവിഡ് ഭീഷണി ഒടുങ്ങും. ഒപ്പം മസിൽ പെരുപ്പിക്കുന്ന ഡംബലിന് വിലയും കുറയും. പറയുന്നത് കൊച്ചി നഗരത്തിലെ പ്രധാന സ്പോർട്സ് ഉപകരണ മൊത്ത വ്യാപാര സ്ഥാപനത്തിെൻറ ഉടമയാണ്.

കോവിഡ് ലോക്​ഡൗൺ വന്നതോടെ അടച്ച ജിമ്മുകൾ ഏറെ നാളുകൾക്കുശേഷം തുറന്നെങ്കിലും പിള്ളേർസെറ്റിനുപോലും പോകാൻ മടി. കോവിഡ് ഫണം വിരിച്ചാടുേമ്പാൾ എത്ര സുരക്ഷിതമാണ് ജിമ്മുകൾ എന്നാണ് ​േചാദ്യം. പകരം സ്പോർട്​സ്​ സ്​റ്റോറുകളിൽനിന്നെല്ലാം കിട്ടാവുന്ന ജിം ഉപകരണങ്ങൾ വാങ്ങി. ഡംബൽ, വെയ്റ്റ് െപ്ലയ്റ്റ്, അയൺ ബാർ, സൈക്കിൾ തുടങ്ങിയവക്കായിരുന്നു ഡിമാൻഡ്​. ചെലവേറിയ കാർഡിയോ ഉപകരണങ്ങൾ വേണ്ട. പകരം സ്ട്രെങ്ത് എക്യുപ്മെൻറ്സ് മതി.

കോവിഡ് കാലത്ത് വാട്സ്ആപ് തുറന്നാൽ മിനിമം 16 മെസേജ് എങ്കിലും വ്യായാമത്തെ കുറിച്ചുണ്ടാകും. കോവിഡിൽ നിന്ന് രക്ഷതേടാൻ 'ഓടൂ, ചാടൂ...' എന്ന മട്ടിൽ ഡോക്ടർമാരുടെ വരെ ഓൺലൈൻ കുറിപ്പടി. പോരേ പൂരം... പ്രായമായവർ വരെ കിട്ടാവുന്നിടത്തുനിന്നെല്ലാം ഡംബൽ വാങ്ങി.

ഫലത്തിൽ നാട്ടിലെ സ്പോർട്​സ്​ സ്​റ്റോറുകളിൽനിന്ന് ഡംബലും വെയ്റ്റ് െപ്ലയ്റ്റും ബാറുകളും ചൂടപ്പം പോലെ വിറ്റുതീർന്നു. വില കുറഞ്ഞ കാസ്​റ്റ്​ അയൺ ഉപകരണങ്ങൾ തീർന്നതോടെ സ്​റ്റീലിനും ആവശ്യക്കാരായി. ഒ.എൽ.എക്സിൽ യൂസ്​ഡ്​ ഉപകരണങ്ങൾ വരെ ആളുകൾ തേടിപ്പിടിച്ചു. ഓൺലൈനിലാണെങ്കിൽ നിലവാരം കുറഞ്ഞ പി.വി.സി ഉപകരണം മാത്രം കിട്ടും.

''കാസ്​റ്റ്​ അയൺ' ഉപകരണങ്ങൾ ഒന്നുപോലുമില്ല. സ്​റ്റീൽ ഡംബൽ കിലോ വില 150 രൂപ. അതുതന്നെ നിശ്ചിത വെയ്റ്റ് മാത്രമേയുള്ളൂ'' -മുേമ്പ പറഞ്ഞ കടയുടമ നയം വ്യക്തമാക്കുന്നു. ''പഞ്ചാബിൽനിന്നാണ് ഇവ വരുന്നത്. ഇൗയാഴ്ചയും ലോഡ് വന്നില്ലെങ്കിൽ ബാക്കിയുള്ളവ കിലോക്ക് 250 രൂപ വരെയാക്കി വിൽക്കും. അല്ലെങ്കിൽ കോവിഡ് വാക്സിൻ കണ്ടുപിടിക്കണം. വാക്സിൻ വന്നാൽ ഡംബലി​െൻറ വിലയും കുറയും.'' ഡംബൽ കിലോ വില 300 രൂപ വരെയാക്കിയ കടകളും കുറവല്ല.

രാജ്യത്ത് ഇതുപോലെ ജിം ഉപകരണങ്ങളുടെ ചില്ലറ വിൽപന നടന്ന നാളുകളില്ലെന്നാണ് വ്യാപാരികളുടെ കാഴ്ചപ്പാട്. മൊത്തം ബിസിനസിെൻറ 85 ശതമാനവും ഇതുവരെ കമേഴ്സ്യൽ സ്ഥാപനങ്ങൾക്കായിരുന്നു. പ്രധാനമായും സ്പോർട്സ് സെൻററുകൾ, ജിമ്മുകൾ എന്നിവക്ക്.

കമേഴ്സ്യൽ വിൽപനയിൽ വന്ന കുറവ് റീട്ടെയ്ൽ വിൽപനയിൽ മറികടന്നു. 2020 മുതൽ 2027 വരെ ജിം എക്യുപ്മെൻറ് വിപണി 3.5 ശതമാനം വരെ വാർഷിക വളർച്ച നേടുമെന്നാണ് പഠനങ്ങൾ. മറ്റൊരു കോവിഡ് വീണ്ടും പൊട്ടിപ്പുറപ്പെട്ടാൽ ആ വളർച്ച ഇവിടംകൊണ്ടൊന്നും നിൽക്കുകയുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.