കോവിഡ്​: ഫുട്​ബാൾ ലോകത്തിന്​ 14 ബില്യൺ​ ഡോളറി​െൻറ നഷ്​ടമുണ്ടാക്കുമെന്ന്​ ഫിഫ

സൂറിച്ച്​: കോവിഡ്​ 19 മൂലം ഫുട്​ബാൾ ലോകത്തിന്​ 14 ബില്യൺ ഡോളറി​െൻറ നഷ്​ടമുണ്ടാകുമെന്ന്​ ഫിഫ. വരുമാനത്തി​െൻറ മൂന്നിലൊന്നും കോവിഡ്​ മൂലം ഇല്ലാതാകും. ക്ലബ്​, ദേശീയ മൽസരങ്ങളെല്ലാം ചേർത്താൽ 46 ബില്യൺ ഡോളറാണ്​ ആകെ വരുമാനം.

ഫിഫ കോറോണ വൈറസ്​ സ്​റ്റിയറിങ്​ കമ്മിറ്റി ചെയർമാൻ ഒലി റെന്നാണ്​ നഷ്​ടത്തി​െൻറ കണക്കുകൾ പുറത്ത്​ വിട്ടത്​. നിലവിലെ ഫുട്​ബാൾ ലോകത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ്​ ഫിഫ കണക്കുകൾ തയാറാക്കിയത്​. പല രാജ്യങ്ങളിലും ഫുട്​ബാൾ ടൂർണമെൻറുകൾ പുനഃരാരംഭിക്കാനുള്ള ഒരുക്കങ്ങളാണ്​ നടക്കുന്നതെന്നും ഫിഫ അറിയിച്ചു.

ഫുട്​ബാളിനെ കോവിഡ്​ ഗുരുതരമായി ബാധിച്ചു. വിവിധ തലങ്ങളിൽ അത്​ കടുത്ത പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​. പ്രൊഫഷണൽ ഫുട്​ബാൾ ക്ലബുകളിലാണ്​ സ്ഥിതി അതീവരൂക്ഷമെന്നും റെൻ പറഞ്ഞു. ഇതുവരെ കോവിഡ്​ മൂലം പ്രതിസന്ധിയിലായ ഫുട്​ബാൾ ലോകത്തെ സഹായിക്കുന്നതിനായി 1.5 ബില്യൺ ഡോളർ ഫിഫ നൽകിയിട്ടുണ്ട്​. 2.7 ബില്യൺ ഡോളറാണ്​ ഫിഫയുടെ കരുതൽ ധനശേഖരം.

Tags:    
News Summary - Coronavirus pandemic to cost football $14bn this year,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.