കർഷകരോഷം തണുപ്പിക്കാൻ പി.എം കിസാൻ യോജനയുടെ തുക ഉയർത്തിയേക്കും

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം കേന്ദ്രസർക്കാറിന്​ ചില്ലറ വെല്ലുവിളിയൊന്നുമല്ല ഉയർത്തുന്നത്​. എൻ.ഡി.എ സർക്കാറിനെതിരെ ഉയരുന്ന കർഷകരോഷം തണുപ്പിക്കാനുള്ള പൊടികൈകൾ ഇക്കുറി ബജറ്റിലുണ്ടാവുമെന്നാണ്​ സൂചന.ഇതിൽ പ്രധാനം പ്രധാൻ മന്ത്രി കിസാൻ യോജനയുടെ തുക ഉയർത്തുന്നതായിരിക്കും.

കടുത്ത ധനകമ്മിയെ സർക്കാർ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ നിലവിലെ സാഹചര്യത്തിൽ പ്രധാൻമന്ത്രി കിസാൻ യോജനയുടെ തുക ഉയർത്തുന്നതിനോട്​ ധനകാര്യമന്ത്രാലയം​ അനുകൂല സമീപനമാണ്​ സ്വീകരിക്കുന്നതെന്നാണ്​ സൂചന.

നിലവിൽ പ്രതിവർഷം 6000 രൂപയാണ്​ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്​. മൂന്ന്​ ഇൻസ്റ്റാൾമെന്‍റുകളായാണ്​ തുക വിതരണം ചെയ്യുന്നത്​. പദ്ധതിയുടെ ഏഴാമത്​ ഇൻസ്റ്റാൾമെന്‍റിനായി 18,000 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം ഇതുവരെ 1.10 ലക്ഷം കോടിയാണ് ഇതുവരെ​ വിതരണം ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.