രണ്ട്​ പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രണ്ട്​ പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സെൻട്രൽ ബാങ്ക്​ ഓഫ്​ ഇന്ത്യ, ഇന്ത്യൻ ഓവർസീസ്​ ബാങ്ക്​ എന്നിവയുടെ സ്വകാര്യവതൽക്കരണമാണ്​ ഈ വർഷം നടക്കുക. നീതി ആയോഗാണ്​ സ്വകാര്യവൽക്കരിക്കേണ്ട ബാങ്കുകളുടെ ഷോർട്ട്​ ലിസ്​റ്റ്​ തയാറാക്കിയത്​. ടൈംസ്​ ഓഫ്​ ഇന്ത്യയാണ്​ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

ബാങ്ക്​ ഓഫ്​ ഇന്ത്യയും ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​. പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട സമിതിക്കാണ്​ നീതി ആയോഗ്​ ബാങ്കുകളുടെ പട്ടിക കൈമാറിയത്​. ഇതിനൊപ്പം ഒരു ഇൻഷൂറൻസ്​ കമ്പനിയുടെ പേരും നൽകിയിട്ടുണ്ട്​. ഈ സാമ്പത്തിക വർഷം തന്നെ ബാങ്കുകളുടേയും ഇൻഷൂറൻസ്​ കമ്പനിയുടേയും സ്വകാര്യവൽക്കരണം ഉണ്ടാവും.

പൊതുമേഖല കമ്പനികളുടെ ഓഹരി വിൽപനയിലൂടെ ഈ വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ്​ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്​. എയർ ഇന്ത്യ, ബി.പി.സി.എൽ, ഷിപ്പിങ്​ കോർപ്പറേഷൻ എന്നിവയുടെ ഓഹരിയും ഈ വർഷം വിൽക്കും. 

Tags:    
News Summary - Central Bank of India, IOB could be the two state-run banks to be privatised in current fiscal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.