മുംബൈ: ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണികളിലും കുതിപ്പ്. അതേസമയം, മണിക്കൂറുകൾക്കകം വെടിനിർത്തൽ ലംഘനമുണ്ടായത് വിപണികളുടെ ആവേശം കെടുത്തുകയും ചെയ്തു.
ജപ്പാനിലെ നിക്കേയി സൂചിക ഒരു ശതമാനത്തിലധികവും ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക രണ്ട് ശതമാനത്തിലധികവും ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി മൂന്ന് ശതമാനവും ആസ്ട്രേലിയയുടെ എസ്.&പി 200 ഒരു ശതമാനവും ഉയർന്നു. ഇന്ത്യൻ ഓഹരി വിപണികളിൽ തുടക്കത്തിൽ വൻ കുതിപ്പുണ്ടായെങ്കിലും പിന്നീട് താഴേക്ക് പോയി. ഒരു ഘട്ടത്തിൽ 1000 പോയന്റോളം ഉയർന്ന സെൻസെക്സ് 158.32 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.