എയർ ഇന്ത്യ മുൻ സി.എം.ഡിക്കെതിരെ സി.ബി.ഐ കുറ്റപത്രം

ന്യൂഡൽഹി: സോഫ്റ്റ്‌വെയർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് എയർ ഇന്ത്യ മുൻ സി.എം.ഡി, ജർമൻ കമ്പനിയായ എസ്.എ.പി എ.ജി, ഐ.ബി.എം എന്നിവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

2011ൽ എയർ ഇന്ത്യക്കുവേണ്ടി 225 കോടി രൂപയുടെ സോഫ്റ്റ്​വെയർ വാങ്ങിയതിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് സി.ബി.ഐ കേസെടുത്തത്.എയർ ഇന്ത്യ മുൻ സി.എം.ഡി അരവിന്ദ് ജാദവ്, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്.പി.എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കും മറ്റ് ആറു പേർക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - CBI charge sheets former Air India CMD, IBM & SAP in software purchase irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.