പനീർബട്ടർ മസാലയുടെ ജി.എസ്.ടിയെത്രയാണ് ? നിരക്ക് വർധനവിൽ തരൂരിന്റെ രസകരമായ ട്വീറ്റ്

ന്യൂഡൽഹി: പാക്ക് ചെയ്ത് പുറത്തിറങ്ങുന്ന ഭക്ഷ്യവസ്തുകൾക്ക് അഞ്ച് ശതമാനം നികുതി ചുമത്താനുള്ള ജി.എസ്.ടി കൗൺസിൽ തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ഇതുസംബന്ധിച്ച് രസകരമായ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എം.പി. വാട്സാപ്പിലെ ഫോർവേഡ് മെസേജ് പങ്കുവെച്ചാണ് തരൂരിന്റെ ട്വീറ്റ്.

ആരാണ് ഈ മികച്ച വാട്സാപ്പ് ഫോർവേഡകളുമായി വരുന്നതെന്ന് അറിയില്ല. എന്നാൽ, ഇത് ജി.എസ്.ടി വിഡ്ഢിത്തം തുറന്നുകാട്ടുന്നു, ഇതെല്ലാം ചില തമാശകൾ മാത്രമെന്ന് കുറിച്ചായിരുന്നു തരൂർ വാട്സാപ്പ് ഫോർവേഡ് മെസേജ് പങ്കുവെച്ചത്. പനീറിന് 12 ശതമാനം ജി.എസ്.ടി ബട്ടറിന് അഞ്ച് ശതമാനവും മസാലക്ക് അഞ്ച് ശതമാനവും ജി.എസ്.ടി ചുമത്തുന്നു. ഇനി പനീർബട്ടർമസാലയുടെ ജി.എസ്.ടി കണക്കാക്കാമോയെന്ന ചോദ്യം ഉന്നയിക്കുന്ന വാട്സാപ്പ് മെസേജാണ് തരൂർ ഫോർവേഡ് ചെയ്തിരിക്കുന്നത്.

ഭക്ഷ്യവസ്തുക്കൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ കളിയാക്കികൊണ്ടാണ് മെസേജ് പ്രചരിക്കുന്നത്. നേരത്തെ പനീർ ഉൾപ്പടെ പാക്ക് ചെയ്ത് വരുന്ന ഭക്ഷ്യവസ്തുക്കൾക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയിരുന്നു.



Tags:    
News Summary - As Paneer Butter Masala trends on Twitter, Shashi Tharoor digs in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.