അ​ൽ​സ​ലാ​മ ഗ്രൂ​പ് അ​ബേ​റ്റ് എ ​എ​സ് എ​ന്ന പേ​രി​ലേ​ക്ക് മാ​റു​ന്ന​തി​ന്റെ ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു 

അൽസലാമ ഇനിമുതൽ അബേറ്റ് എ.എസ്

പെരിന്തൽമണ്ണ: പ്രവാസികളുടെ കൂട്ടുസംരംഭമായി 2002ൽ പ്രവർത്തനമാരംഭിച്ച അൽസലാമ ഗ്രൂപ് ഇനിമുതൽ അബേറ്റ് എ എസ് (Abate AS) എന്നറിയപ്പെടും. പുതിയ പേരിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സേവനമേഖലകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.

പെരിന്തൽമണ്ണക്കുപുറമെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ആശുപത്രികളും പെരിന്തൽമണ്ണ മാലാപ്പറമ്പിൽ അൽസലാമ കോളജ് ഓഫ് ആർക്കിടെക്ടും കോയമ്പത്തൂരിൽ ഒപ്റ്റോമെട്രി കോളജും പ്രവർത്തിക്കുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 44ഓളം പുതിയ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വടക്കൻ കേരളം ആസ്ഥാനമായ ഒരുകമ്പനി പോലും കഴിഞ്ഞ 147 വർഷം ബി.എസ്.ഇയിൽ ഇല്ലെന്നും ഈ ചരിത്രം തിരുത്തിയാണ് അൽസലാമ ഗ്രൂപ് അബേറ്റ് എ എസ് എന്ന പുതിയ നാമം സ്വീകരിച്ചതെന്നും ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അഡ്വ. എ. ശംസുദ്ദീൻ പറഞ്ഞു. ആധുനികവത്കരണവും പ്രായോഗിക പഠനരീതികളും ദൈവാനുഗ്രഹവുമാണ് അൽസലാമയെ കുറഞ്ഞ കാലത്തിനുള്ളിൽ ബഹുരാഷ്ട്ര കമ്പനികളോടൊപ്പം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടം നേടാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ അൽസലാമ ഗ്രൂപ് ചെയർമാൻ എൻ.ജി. മുഹമ്മദ് കുട്ടി, മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് സ്വാദിഖ്, ഡയറക്ടർമാരായ ഡോ. രാജേഷ്, ഡോ. സഫറുല്ല, വലിയ പീടികക്കൽ പൂക്കോയ തങ്ങൾ, മുഹമ്മദ് അഷറഫ് കിഴിശ്ശേരി, അലവിഹാജി പാട്ടശ്ശേരി, മുഹമ്മദാലി മുണ്ടോടൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Al Salama ABATE AS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.