ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഇന്ധന സെസ്​ ഇന്ന്​ മുതൽ പ്രാബല്യത്തിൽ വരും. എക്​സൈസ്​ തീരുവ കുറച്ചതിനാൽ ഇന്ധന വില തൽക്കാലം വർധിക്കില്ല.

കാ൪ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റിൽ കേന്ദ്ര സർക്കാർ ഇന്ധനത്തിന് പുതിയ സെസ് ഏർപ്പെടുത്തിയത്. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്​ വേണ്ടിയാണ്​ പ്രത്യേക സെസ്​.

പെട്രോൾ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് നാല്​ രൂപയുമാണ് വർധിക്കുക. എന്നാൽ സെസ് ഏ൪പ്പെടുത്തിയത് കർഷകരോടുള്ള കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയാണെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു.

'ചരിത്രത്തിൽ ആദ്യമായി ട്രാക്ടർ റാലി നടത്തിയ ആയിരത്തിലധികം കർഷകരോട് കേന്ദ്രം പ്രതികാരം തീർക്കുകയാണ്. ഫെഡറലിസത്തിനെതിരായ കടന്നുകയറ്റമാണ് നടക്കുന്നത്. സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാനങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല' -ചിദംബരം പറഞ്ഞു.

പുതിയ കസ്റ്റംസ് തീരുവയിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട. ഒക്ടോബ൪ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക. ലെത൪ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്​ ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ, സോളാ൪ സെൽ എന്നിവക്കാണ് വില കൂടുന്നത്.

ഇന്ധനത്തിന്​ പുറമേ മദ്യം, സ്വർണം, വെള്ളി, പരുത്തി, ആപ്പിൾ എന്നിവക്കും സെസ്​ ഏർപ്പെടുത്തിയിട്ടുണ്ട്​​. മദ്യത്തിന്​ 100 ശതമാനം സെസാണ്​ ഏർപ്പെടുത്തുക. സ്വർണത്തിനും വെള്ളിക്കും 2.5 ശതമാനവും ആപ്പിളിന്​ 35 ശതമാനവും പരുത്തിക്ക്​ അഞ്ച്​ ശതമാനവും സെസ്​ ഏർപെടുത്തും.

Tags:    
News Summary - Agriculture Cess on Petrol and Diesel came into force today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.